കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട്: പൊലീസ് റിപ്പോര്‍ട്ട് ജോയ്‌സ് ജോര്‍ജ് എം.പിക്ക് അനുകൂലം

 

ദേവികുളം: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട് കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ജോയ്‌സ് ജോര്‍ജ് എം.പിക്ക് അനുകൂലം. മൂന്നാര്‍ ഡി.വൈ.എസ്.പിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തൊടുപഴ കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് അന്വേഷിക്കാന്‍ മതിയായ രേഖകള്‍ ലഭ്യമല്ല. പണം നല്‍കി ഭൂമി വാങ്ങിയത് ജോയ്‌സ് ജോര്‍ജിന്റെ പിതാവാണെന്നും സര്‍ക്കാര്‍ പിന്നീട് പട്ടയം നല്‍കിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

ദേവികുളം സബ് കളക്ടറായിരുന്നു നവംബര്‍ 9ന് ജോയ്സ് ജോര്‍ജ് എം.പിയുടെ കൊട്ടക്കമ്പൂരിലെ 28 ഏക്കറോളം വരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. അനധികൃതമായി ഭൂമി കയ്യേറി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പട്ടയം റദ്ദാക്കിയത്. പട്ടയം റദ്ദാക്കിയ റവന്യൂവകുപ്പിന്റെ നടപടിക്കെതിരേ ജോയ്സ് ജോര്‍ജ് എം.പി കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിരുന്നു. ജോയ്സ് ജോര്‍ജ് എം.പി., ഭാര്യ അനൂപ, അമ്മ മേരി, സഹോദരങ്ങളായ രാജീവ് ജോര്‍ജ്, ജസ്പിന്‍ ജോര്‍ജ് എന്നിവരുടെ പേരില്‍ കൊട്ടക്കമ്പൂരില്‍ വ്യാജ പട്ടയം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്നാണ് കേസ്.

ഇടുക്കി ജില്ലയില്‍ വട്ടവട പഞ്ചായത്തിലാണ് കൊട്ടക്കാമ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച ജോയിസ് ജോര്‍ജ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തനിക്കും കുടുംബത്തിനും ഇവിടെ സ്ഥലമുണ്ടെന്ന് പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണ് കൊട്ടക്കാമ്പൂര്‍ ഭൂമി വിവാദത്തിലായത്. ജോയിസി  പിതാവ് ഇടുക്കി തടിയമ്പാട് പാലിയത്ത് വീട്ടില്‍ ജോര്‍ജ്, തമിഴ് വംശജരായ ആറുപേരുടെ കൈവശമിരുന്ന ഭൂമി മുക്ത്യാര്‍ വാങ്ങി ഭാര്യയുടെയും മക്കളുടെയും മരുമക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

വ്യാജരേഖ വഴിയാണ് ഭൂമി കൈവ?ശപ്പെടുത്തിയതെന്ന പരാതിയിലായിരുന്നു അന്വേഷണം. 2015 ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട് എം.പിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ദേവികുളം പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കൊട്ടക്കാമ്പൂരില്‍ താന്‍ നേരിട്ട് ഭൂമി വാങ്ങിയിട്ടില്ലെന്നും. പാര്‍ലമ?െന്റ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന് ഒമ്പതുവര്‍ഷം മുമ്പ് 2005ല്‍ പിതാവ് എഴുതിത്തന്ന നാലേക്കര്‍ സ്ഥലം മാത്രമാണുള്ളതെന്നും. പിതാവ് തന്ന നാ?ലേക്കര്‍ ഭൂമിയല്ലാതെ ഇടുക്കി ജില്ലയില്‍ ഒരിടത്തും തന്റെപേരില്‍ ഭൂമിയില്ലല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ കേസിലാണ് ജോയ്‌സ് ജോര്‍ജിനു ഭൂമി ലഭിച്ചതു നിയമപരമായാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: