കൊച്ചി സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ 30 കോടിയുടെ അഴിമതി

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ 30 കോടിയുടെ അഴിമതി നടന്നതായി ടീകോം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മാണത്തിനായി ഗുണനിലവാരം കുറഞ്ഞ സ്റ്റീലും നിര്‍മാണോല്‍പന്നങ്ങളും ഉപയോഗിച്ചതിലാണ് അഴമതി നടന്നിരിക്കുന്നത് എന്നാണ് കണ്ടെത്തല്‍. അഴിമതി കണ്ടെത്തിയതോടെ ടീകോം പരിശോധനയും ഓഡിറ്റിംഗും തുടങ്ങിയിട്ടുണ്ട്.

മുന്‍ സി.ഇ.ഒ ജിജോയുടെ കാലത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകും മുമ്പ് ജിജോയെ ടീകോം ഒഴിവാക്കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവയ്ക്കുന്നത് എന്നായിരുന്നു ജിജോ കാരണമായി പറഞ്ഞത്. എന്നാല്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: