കൈ നഷ്ടപ്പെട്ട മീത്ത്കാരിക്ക് വൈകല്യ ആനുകൂല്യവും നിഷേധിക്കപ്പെട്ട വിചിത കാരണം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും!

ഡബ്ലിന്‍: ഒരു കൈ നഷ്ടപ്പെട്ട മീത്തിലെ കരോള്‍ ഹസ്ലാമിന് വൈകല്യ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതിന് റവന്യു വകുപ്പ് നല്‍കിയത് വിചിത്രമായ വിശദീകരണം. അര്‍ബുദബാധയെത്തുടര്‍ന്ന് ഇടത് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഇവര്‍ വൈകല്യ ആനുകൂല്യത്തിന് അപേക്ഷ നല്‍കിയിരുന്നു. 11 വര്‍ഷത്തോളം പൂ കൃഷിയില്‍ സജീവമായ കരോളിന്‍ മുന്നില്‍ രണ്ട് കുട്ടികളെ വളര്‍ത്തിയെടുക്കുക എന്ന വലിയൊരു ലക്ഷ്യവും മുന്നിലുണ്ട്. പ്രൈമറി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയപ്പോള്‍ ഇവര്‍ അതിന് അര്‍ഹയല്ലെന്നായിരുന്നു മറുപടി. ഒരു കൈ പ്രവര്‍ത്തന സജ്ജമായതുകൊണ്ട് കരോളിന്‍ ആനുകൂല്യത്തിന് അര്‍ഹതയില്ലെന്നാണ് അധികാരികളുടെ നിരീക്ഷണം.

ആനുകൂല്യം ലഭിക്കാന്‍ രണ്ട് കൈകളും നഷ്ടപ്പെടണം. റവന്യു വകുപ്പിന്റെ നിയമമനുസരിച്ച് ഒരു കാല്‍ നഷ്ടമായവര്‍ക്കോ രണ്ട് കാല്‍ നഷ്ടപ്പെട്ടവര്‍ക്കോ അതുമല്ലെങ്കില്‍ രണ്ട് കൈകളും നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. ഒരു കൈ നഷ്ടപ്പെട്ട താന്‍ ആനുകൂല്യത്തിന് വേണ്ടി മറ്റേ കൈയും നഷ്ട്ടപ്പെടുത്തേണ്ടി വരുമെന്നാണ് ഈ നിയമത്തെക്കുറിച്ച് കരോളിന്‍ പ്രതികരണം നടത്തിയത്.

വര്‍ഷങ്ങള്‍ പഴക്കമുള്ള വൈകല്യ നിയമങ്ങളില്‍ കാതലായ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് ഇവര്‍ പറയുന്നു. കൈ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ബിസിനസ്സ് നിര്‍ത്തിയ കരോളിനെപോലുള്ളവര്‍ക്ക് നീതി നിഷേധം നടത്തുന്ന നിയമങ്ങള്‍ മാറ്റേണ്ടത് തന്നെയാണെന്ന് ശാരീരിക വൈകല്യം സംഭവിച്ചവരെ സഹായിക്കുന്ന സന്നദ്ധ സംഘടനകള്‍ ഒന്നടങ്കം പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: