കൈകൊണ്ട് എഴുതി പാസ്‌പോര്‍ട്ടിന്റെ കാലാവധി രണ്ട് ദിവസം കൂടി മാത്രം

ന്യൂഡല്‍ഹി: കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിനുളള കാലാവധി ഇനി രണ്ട് ദിവസം കൂടി മാത്രം. കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നതിനുളള കാലാവധി അന്താരാഷ്ട്ര തലത്തില്‍ നവംബര്‍ 24 അതായത് ചൊവ്വാഴ്ച്ചയോടെ അവസാനിക്കുകയാണ്. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ കൈയിലുളളവര്‍ എത്രയും പെട്ടെന്ന് അവ പുതുക്കി മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടിലേക്ക് മാറ്റണമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ മാസം 25 മുതല്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് മാത്രമേ പരിഗണിക്കുവെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താനാണ് സാധ്യത. 2001 മുതല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടാണ് നല്‍കുന്നത്. അതിന് മുമ്പ് നല്‍കിയിട്ടുള്ള പാസ്‌പോര്‍ട്ടുകളില്‍ 20 വര്‍ഷം കാലാവധിയുളളവ സമയമായിട്ടില്ലാത്തതിനാല്‍ പലരും പുതുക്കിയിട്ടുണ്ടാവില്ല. ഇവരാണ് മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടിലേക്ക് മാറ്റാനുളള നടപടി ക്രമങ്ങള്‍ സ്വീകരിക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
http://passportindia.gov.in/AppOnlineProject/welcome-Link

Share this news

Leave a Reply

%d bloggers like this: