കേരള ക്രിസ്റ്റ്യന്‍ യൂണിയന്റെ എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 2 ന്

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കേരള ക്രിസ്റ്റ്യന്‍ യൂണിയന്റെ എക്യുമിനിക്കല്‍ ക്രിസ്മസ് കരോളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ രണ്ടിന് ശനിയാഴ്ച വൈകിട്ട് 4.30ന് താല കില്‍നമന കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന എക്യുമിനിക്കല്‍ ക്രിസ്മസ് കരോള്‍ ഡബ്ലിന്‍ ഡപ്യൂട്ടി മേയര്‍ ബ്രിഡ ബോന്നര്‍ ഉദ്ഘാടനം ചെയ്യും. അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ വിജയ് താക്കൂര്‍ സിംഗ് മുഖ്യാതിഥിയാകും.മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെത്രാപ്പോലീത്താ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെട്രോപ്പോളീറ്റന്‍ ക്രിസ്മസ് സന്ദേശം നല്‍കും.

അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായി മാറിക്കഴിഞ്ഞ എക്യുമിനിക്കല്‍ ക്രിസ്മസ് കരോളില്‍ രാജ്യത്തെമ്പാടുനിന്നുമുള്ള വിവിധ സഭാവിഭാഗങ്ങളുടെ ക്വയറുകള്‍ പങ്കെടുക്കുമെന്ന് ആഘോഷകമ്മിറ്റി പ്രസിഡണ്ട് ഫാ.ടി ജോര്‍ജ്,സെക്രട്ടറി ജോജി എബ്രഹാം പി ജേക്കബ് എന്നിവര്‍ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: