കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ കെ എം മാണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംസ്ഥാന ധനമന്ത്രിസ്ഥാനത്തും നിയമസഭാ സമാജികനുമായി റെക്കോര്‍ഡിട്ടുള്ള അദ്ദേഹം ഏറ്റവുമധികം തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡുള്ളത്. 12 തവണയാണ് അദ്ദേഹം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം നിയമ സഭാ സാമാജികനായി 50 വര്‍ഷം പിന്നിട്ട വ്യക്തികൂടിയാണ്. കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി കോട്ടയം ജില്ല മീനച്ചില്‍ മരങ്ങാട്ടുപള്ളിയിലായിരുന്നു കെ എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജ്, മദ്രാസ് ലോ കോളജില്‍ എന്നിവിടങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അഭിഭാഷകന്‍ കൂടിയാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കെ എം മാണി 1959 ല്‍ കെപിസിസി അംഗമായിരുന്നു. 1964 മുതല്‍ കേരള കോണ്‍ഗ്രസ്സിന്റെ ഭാഗമായ അദ്ദേഹം 1975 ലെ അച്ചുതമേനോന്‍ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രി സ്ഥാനം വഹിക്കുന്നു.

Share this news

Leave a Reply

%d bloggers like this: