കേരളാഹൗസ് കാര്‍ണിവലില്‍ ചാമ്പ്യന്‍ ഷെഫ് & ലൈവ് കുക്കറി മത്സരം ഇത്തവണയും

നിങ്ങളുടെ വിഭവങ്ങള്‍ ഏതുമാകട്ടെ കേരളാഹൗസ് കാര്‍ണിവല്‍ ദിനമായ ജൂണ്‍ 16 ശനിയാഴ്ച 12.30ന് തന്നെ കാര്‍ണിവല്‍ വേദിയില്‍ പ്രത്യേകം തയ്യാറാക്കുന്ന കൌണ്ടറില്‍ എത്തിക്കുക. മലയാളികളുടെ രുചിക്കൂട്ടുകളുടെയും, രഹസ്യചേരുവകളുടെയും മത്സരങ്ങളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.വിജയികള്‍ക്കായി നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു

കേരള ഹൗസ് കാര്‍ണിവലില്‍ ഈ വര്‍ഷവും വിശ്വാസ് ഫുഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന വിശ്വാസ് ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ജോഡികള്‍ക്കുമാത്രമാണ് ഈ ഷോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. പങ്കെടുക്കുന്നവര്‍ ലൈവ് ആയി 30 മിനിറ്റിനുള്ളില്‍ നാടന്‍ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്. ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും വിശ്വാസ് ഫുഡ് പ്രോഡക്ടസ് നല്‍കുന്നതാണ്. ആദ്യ മൂന്നുസ്ഥാനങ്ങളില്‍ എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് നല്‍ക്കുന്ന 101യൂറോ വൌച്ചര്‍, രണ്ടാംസ്ഥാനം ലഭിക്കുന്ന ടീമിന് ഇന്‍ഗ്രേഡിന്റ്‌സ് സ്റ്റോര്‍ നല്‍കുന്ന 75യൂറോ വൌച്ചര്‍, മുന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് നല്‍ക്കുന്ന 51യൂറോ വൌച്ചര്‍ സമ്മാനം ലഭിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

റോയ് 0892319427, ഉദയ് 0863527577, വിനോദ് – 0871320706,

Share this news

Leave a Reply

%d bloggers like this: