കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് നാളെ രാവിലെ 9:00ന്; എല്ലാ കായികപ്രേമികളള്‍ക്കും സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലേക്ക് കേരളാഹൗസ് ക്ഷണിക്കുന്നു…

അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി കേരളാഹൗസും ഓസ്‌കാര്‍ ട്രാവല്‍സും, റിക്രൂയ്റ്റിനെറ്റും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് സ്‌പോര്‍ട്‌സ് മീറ്റ് നാളെ (മെയ് 6 തിങ്കളാഴ്ച) രാവിലെ കൃത്യം 9:00 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും

രാവിലെ 9.00 മണിമുതല്‍ 9:30 വരെയാണ് രെജിസ്‌ട്രേഷന്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ഇതുവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്റ്റേഡിയത്തില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാനും മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. റോയല്‍ കാറ്റെര്‍സ് ഒരുക്കുന്ന നാടാന്‍ ഭഷണശാലയും ഉണ്ടായിരിക്കുന്നതാണ്. മത്സരങ്ങള്‍ നേരിട്ടു കാണുവാനും മത്സരങ്ങളില്‍ പങ്കെടുക്കാനും എല്ലാ കായികപ്രേമികളെയും കുടുംബമായി മോര്‍ടോണ്‍ സ്റ്റേഡിയത്തിലേക്ക് കേരളാഹൗസ് ക്ഷണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: