കേരളത്തെ കേന്ദ്രം കുരുക്കിലാക്കുന്നു

തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട കേരളത്തിനെ കേന്ദ്രം അവഗണിക്കുകയാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കേന്ദ്രം സഹായങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്നിലെന്നും മന്ത്രി പറഞ്ഞു . കേരളത്തിന് വായ്പ്പ പരിധിപോലും ഉയര്‍ത്താന്‍ തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ ഇത്തവണത്തെ തെരെഞ്ഞെടുപ്പ് വിജയത്തിന്റെ ദാര്‍ഷ്ട്യം കാണിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രളയ സഹായം വാരിക്കോരി നല്‍കുമ്പോള്‍ കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നതില്‍ വെറിപൂണ്ടാണ് സഹായം പരിമിതമായതെന്ന് കേരള മുഖ്യമന്ത്രിയും ആരോപണം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് 30,000 കോടിയോളം ചെലവുണ്ട്. ഇതില്‍ 7000 കോടി വിവിധ സംഘടനകളും, ഏജന്‍സികളും വാഗ്ദാനം ചെയ്തിതുണ്ടെന്നും ധനകാര്യമന്ത്രി അറിയിച്ചു.

പ്രളയ സഹായവുമായി ബന്ധപെട്ടു കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരനും, പിണറായി വിജയനും തമ്മില്‍ കുറച്ച് ദിവസങ്ങള്‍ക്കകം പൊരിഞ്ഞ വാക്ക് പോരാട്ടം നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് മുഖ്യമന്ത്രിയെ വിളിച്ചപ്പോള്‍ മുഖ്യമന്ത്രി കഴിഞ്ഞ പ്രളയ കാലത്തെ കേന്ദ്ര സഹായത്തിന്റെ ബാക്കി തുക കൈവശം ഉണ്ടെന്ന് പറഞ്ഞതായി വി മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ വസ്തുത മറിച്ചാണ് എന്നാണ് പിണറായി വിജയന്‍ പറയുന്നത്. നിത്യാനന്ദ റായ് ഹിന്ദിയില്‍ ആണ് സംസാരിച്ചതെന്നും തനിക്ക് ഹിന്ദി അറിയിലെന്ന് മാത്രമാണ് പറഞ്ഞതെന്നും കൂടുതല്‍ സംസാരം ഉണ്ടായില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

അതായത് കേന്ദത്തിന്റെ സഹായം ആവശ്യമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ വി മുരളീധരന്‍ നടത്തിയെന്നായിരുന്നു ആരോപണം. ഹിന്ദി അറിയില്ലെന്നാണ് പറഞ്ഞത് പണം വേണ്ടെന്നു പറഞ്ഞില്ല എന്നായിരുന്നു മുരളീധരനോട് പിണറായിയുടെ പ്രതികരണം. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതം പ്രതിരോധ മേഖലയിലേക്ക് നീക്കിവെയ്ക്കാനും കേന്ദ്രം നീക്കം നടത്തുകയാണ്. സംസ്ഥാങ്ങളെ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനടപടി കൈക്കൊള്ളുമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: