കേരളത്തില്‍ ശബരിമലയും, ഗുരുവായൂരും, സിനഗോഗും ഹിറ്റ് ലിസ്റ്റില്‍; ദക്ഷിണേന്ത്യയെ തകര്‍ത്തെറിയാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തയ്യാറാക്കിയതായി എന്‍.ഐ.എ

കൊച്ചി : തെക്കന്‍ ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് വിപുലമായ ആക്രമണ പരമ്പരകള്‍ ലക്ഷ്യം വെയ്ക്കുന്നതായി എന്‍.ഐ. എ കണ്ടെത്തി. കേരളത്തിലെയും, തമിഴ് നാട്ടിലെയും ആരാധനാലയങ്ങളില്‍ സ്‌ഫോടങ്ങള്‍ നടത്താന്‍ ഐ.എസ് ന്റെ കോയമ്പത്തൂര്‍ ഘടകം പദ്ധതിയിട്ടതായും അന്വേഷണ സംഘം. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

കേരളത്തില്‍ കൊച്ചിയിലെ യഹൂദ ആരാധനാലയങ്ങളും, ഗുരുവായൂര്‍, ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, ശബരിമല എന്നിവടങ്ങളിലും സ്‌ഫോടനം നടത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് വമ്പന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തതായി കണ്ടെത്തി. ഇതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ എന്‍.ഐ.എ സംഘം വീണ്ടും തെരച്ചില്‍ നടത്തി. ഇതില്‍ ഒരാള്‍ അറസ്റ്റിലായി.

കോയമ്പത്തൂരിലെ അന്‍പുനഗര്‍, പോത്തന്നൂര്‍. കുനിയമ്ബത്തൂര്‍, ഉക്കടം അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് റെയ്ഡ് നടത്തിയത്. ഈ കേന്ദ്രങ്ങളില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക് ലഭിച്ചു. കേരളത്തിലെയും, തമിഴ് നാട്ടിലെയും ആരാധനാലയങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള പദ്ധതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതും കോയമ്പത്തൂരില്‍ നിന്നാണ്. കേരളത്തില്‍ കൊച്ചി കേന്ദ്രികരിച്ചും ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കോയമ്പത്തൂര്‍ -കൊച്ചി സംഘങ്ങള്‍ ഒരുമിച്ചാണ് തെക്കന്‍ ഇന്ത്യയിലെ സ്‌പോടങ്ങള്‍ ആസൂത്രണം ചെയ്യുന്നതെന്നും എന്‍.ഐ. എ അന്വേഷണ സംഘം കണ്ടെത്തി.

ഉക്കടം അന്‍പു നഗര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍, അക്രം സിന്ധ, ഷേഖ് ഹിദായത്തുള്ള, എം.അബൂബക്കര്‍, സദ്ദാംഹുസൈന്‍, ഇബ്രാഹിം ഹാഷിന്‍ഷാ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ ഐഎസ് ബന്ധം സ്ഥിരീകരിച്ച എന്‍ .ഐ .എ എല്ലാവര്‍ക്കുമെതിരേ കേസ് ചാര്‍ജ്‌ചെയ്തതായി അറിയിച്ചു. ഇവര്‍ ജോലി ചെയ്ത സ്ഥാപനങ്ങളും എന്‍ഐഎ സംഘം പരിശോധിച്ചു.

ഇവരുടെ വീടുകളില്‍ നിന്നും പെന്‍ഡ്രൈവ്, ഫോണ്‍,ഡയറി എന്നിവ കണ്ടെത്തി. ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് സംശയിക്കുന്ന കോയമ്ബത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെ കേസെടുത്തിട്ടുമുണ്ട്. ഇയാള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ഐസിസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ദക്ഷിണേന്ത്യയില്‍ സ്ഫോടന പരമ്ബരകള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും എന്‍ഐഎ സംശയിക്കുന്നു.

ഗ്രൂപ്പ് അംഗങ്ങളുടെ സമൂഹമാധ്യമ ഇടപടലുകളിലൂടെ നടത്തിയ പരിശോധനയിലാണ് സഹ്രാന്‍ ഹാഷിമിന്റെ ഫേസ്ബുക് സുഹൃത്താണ് മുഹമ്മദ് അസറുദീന്‍ എന്ന് കണ്ടെത്തുന്നത്. തമിഴ്നാട്ടിലെയും കേരളത്തിലെയും ആരാധനാലയങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനായി ഘടകം രഹസ്യയോഗങ്ങള്‍ ചേര്‍ന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

നേരത്തെ സഹ്രാന്‍ ഹാഷിമിനെ പിന്തുടര്‍ന്നിരുന്ന പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. റിയാസ് അബൂബക്കറും കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. കൊളംബോ സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനൊടുവില്‍ എന്‍ഐഎ കസ്റ്റഡിയിലെടുത്ത തീവ്രവാദിയാണ് പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ സിദ്ധീഖ്.

Share this news

Leave a Reply

%d bloggers like this: