കേരളത്തില്‍ 17 വര്‍ഷത്തിനിടെ റോഡില്‍ പൊലിഞ്ഞത് അരലക്ഷം ജീവനുകള്‍

 

കേരളത്തിലെ റോഡുകള്‍ കുരുതിക്കളങ്ങള്‍. ദൈവത്തിന്റെ സ്വന്തം നാട്ടിലെ പൊതുപാതകളില്‍ പൊലിഞ്ഞു വീഴുന്നത് പതിനായിരക്കണക്കിന് ജീവനുകള്‍. കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ റോഡപകടങ്ങളിലൂടെ പൊലിഞ്ഞത് അരലക്ഷത്തിലധികം ജീവനുകളാണ്.

ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമധികം അപകടങ്ങളില്‍പെടുന്നത്. അടുത്തകാലത്തായി അപകടങ്ങളില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണസംഖ്യയില്‍ വലിയ കുറവ് ഉണ്ടാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2018 തുടങ്ങി 10 ദിവസങ്ങള്‍ക്കുള്ളില്‍ 40 ലേറെ ആളുകള്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

2001 ല്‍ സംസ്ഥാനത്തുണ്ടായ ആകെ വാഹനാപകടങ്ങള്‍ 38,361 ആണെങ്കില്‍ 2017 ല്‍ അത് 35, 124 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ യഥാക്രമം 2,674 ഉം 3,699 ഉം ആണ്. പരുക്കേറ്റവരുടെ എണ്ണം 2001 ല്‍ 49,675 ഉം 2017 ല്‍ 39,014 ഉം ആണ്. 2016 ല്‍ 4,287 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 2017 ല്‍ അത് 4,035 ആയി കുറഞ്ഞിട്ടുണ്ട്. പൊലീസും മോട്ടോര്‍വാഹന വകുപ്പും സ്വീകരിച്ച നടപടികളും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് മരണസംഖ്യയില്‍ ഉണ്ടായ ഈ കുറവിന് കാരണം.

കഴിഞ്ഞ ദിവസം മലപ്പുറത്തുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവനാണ്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1991 ല്‍ 7.08 ലക്ഷം ആയിരുന്നു വാഹനങ്ങളുടെ എണ്ണമെങ്കില്‍ നിലവില്‍ അത് 1.11 കോടിയാണ്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: