കേരളത്തില്‍ കാണാതായ ഐറിഷ് യുവതിയുടെ മൃദദേഹം കണ്ടെത്തി; ഫോറന്‍സിക് പരിശോധനകള്‍ തുടരുന്നു

ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ അയര്‍ലണ്ട് സ്വദേശിനിയുടെ മൃദദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഡബ്ലിനില്‍ സ്ഥിരതാമസക്കാരിയായ ലീഗ സ്‌ക്രോമാന്‍(33) തന്റെ സഹോദരിയുമൊത്ത് ആറ് ആഴ്ചത്തെ ചികിത്സയ്ക്കാണ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കേരളത്തില്‍ എത്തിയത്. ആയുര്‍വേദ ചികിത്സയ്ക്കും യോഗപഠനത്തിനുമായി തുരുവനന്തപുരത്ത് താമസിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ലീഗ ചികിത്സാകേന്ദ്രത്തില്‍ നിന്നു പുറത്തുപോയിട്ട് പിന്നീട് കാണാതാവുകയായിരുന്നു.

തമിഴ്‌നാട് കുളച്ചല്‍ തീരത്താണ് അയര്‍ലണ്ട് സ്വദേശിനിയുടേതെന്ന് സംശയിക്കപ്പെടുന്ന മൃദദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ദര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തിവരികയാണ്. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കളും പൊലീസും കുളച്ചലിലേക്ക് തിരിച്ചിട്ടുണ്ട്.

തന്റെ യാത്രാരേഖകളോ പാസ്‌പോര്‍ട്ടോ പണമോ മൊബൈല്‍ ഫോണോ എടുക്കാതെയാണ് ലീഗ പ്രത്യക്ഷയായത്. സഹോദരി ഇല്‍സിയുടെ പരാതിയില്‍ കേരള പോലീസ് അന്വേഷിച്ചു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാലു ദിവസമായി നടത്തിയ തിരച്ചിലും ഫലം കണ്ടിരുന്നില്ല. ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിയ്ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പ്രയോജനം ലഭിക്കാത്തതിനെ തുടര്‍ന്ന് ലിഗയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നു.

സഹോദരി യോഗപഠനത്തിന് പോയ സമയത്താണ് ലീഗ ആശ്രമത്തില്‍ നിന്ന് പുറത്തേക്ക് പോയത്. പുലര്‍ച്ചെ 6.30 ന് ഇല്‍സി യോഗ പഠനത്തിനായി പോകുമ്പോള്‍ സഹോദരി മുറിയില്‍ ഉണ്ടായിരുന്നതായും തനിക്ക് തലവേദനയായതിനാല്‍ വിശമിക്കുകയാണെന്നുമാണ് പറഞ്ഞത്. എന്നാല്‍ 7.30 ന് ഇല്‍സി തിരിച്ചെത്തുമ്പോള്‍ മുറിയില്‍ സഹോദരി ഉണ്ടായിരുന്നില്ല. അതേസമയം ഇവരെ കോവളത്ത് കൊണ്ടുവിട്ടതായി ഒരു ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ അടുത്തുള്ള ബീച്ചിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും, കോവളം ബീച്ചില്‍ യുവതിയെ ഇറക്കിയതായും ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കി. പിന്നീട് കോവളം ഭാഗത്ത് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

കടുത്ത വിഷാദരോഗിയായ ലിഗ അധികം ആരുമായും സംസാരിക്കുകയും ഇടപഴകുകയും ചെയ്യാത്ത പ്രകൃതമാണെന്നും സഹോദരി പറയുന്നു. പോത്തന്‍കോട്ടെ ധര്‍മ ആയുര്‍വേദ ഹീലിങ് സെന്ററിലാണ് സഹോദരിമാര്‍ ചികിത്സയ്ക്കും യോഗ പഠനത്തിനുമായി എത്തിയത്. ചികിത്സയില്‍ തന്റെ സഹോദരിയ്ക്ക് വളരെ മാറ്റം ഉണ്ടായിരുന്നതായും എല്‍സി പറയുന്നു 10 ദിവസം വര്‍ക്കലയില്‍ ചെലവിട്ട ശേഷമാണ് ഇവര്‍ പോത്തന്‍കോട്ടെത്തിയത്. ലിത്വാനിയന്‍ സ്വദേശിനികളായ ഈ സഹോദരിമാര്‍ വര്‍ഷങ്ങളായി അയര്‍ലന്‍ഡിലാണ് താമസം. ലീഗ ഹോട്ടല്‍ ജീവനക്കാരിയും ഇല്‍സി ബ്യൂട്ടീഷ്യനുമാണ്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: