കേരളത്തിലെ മഴക്കെടുതി; പ്രവാസികളുടെ സഹായം തേടി മുഖ്യമന്ത്രി

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും.

മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുപ്പതോളം മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമ്പതിനായിരത്തോളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. പലരും പ്രാര്‍ത്ഥനയോടെ ടെലിവിഷന് മുന്നില്‍ തങ്ങളുടെ ഉറ്റവരും ഉടയവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് കേരളത്തിലെ ദൃശ്യങ്ങള്‍ കാണുകയാണ്. ദുരന്തനിവാരണസേനയും സൈന്യവും നാട്ടുകാരും സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് പ്രാര്‍ത്ഥനായോടെ ഓരോ വാര്‍ത്തകളും സസൂക്ഷ്മം നിരീക്ഷിച്ച് പോരുകയാണ് പ്രവാസികള്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഭാഗമാകാന്‍- അക്കൗണ്ട് നം. 67319948232, എസ്ബിഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: