കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിറുത്തിവയ്ക്കാന്‍ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടന നിറുത്തിവയ്ക്കാന്‍ എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍.

പുന:സംഘടന എന്നത് തുടര്‍ പ്രക്രിയയാണ്. അത് മുന്നോട്ട് പോവുക തന്നെ ചെയ്യും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്പ് പുന:സംഘടന പൂര്‍ണമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സുധീരന്‍ പറഞ്ഞു. പുന:സംഘടന കൊണ്ട് പാര്‍ട്ടിക്ക് ഗുണം മാത്രമെ ഉണ്ടാവുകയുള്ളൂ. പുന:സംഘടനയെ ആരുടേയും നിര്‍ബന്ധമോ വാശിയോ ആയി കാണരുതെന്നും സുധീരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പരസ്യമാക്കില്ല. കേരളത്തിലെ പൊതുരാഷ്ട്രീയ സാഹചര്യം സോണിയയേയും രാഹുലിനേയും അറിയിച്ചു. വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെയാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നതെന്നും സുധീരന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: