കേരളത്തിലെ ആശുപത്രി ഉള്‍പ്പെടെ അയര്‍ലന്‍ഡില്‍ നഴ്‌സുമാര്‍ നല്‍കിയ പ്രവൃത്തി പരിചയ രേഖകള്‍ വ്യാജമെന്നു സൂചന

 

ഡബ്ലിന്‍:സമീപകാലത്ത് കേരളത്തിലെ ഒരു മലയോര നഗരത്തിലുള്ള സ്വകാര്യ ആശുപത്രി, ബാംഗ്ലൂരിലുള്ള 4 ആശുപത്രികള്‍, ബോംബേയിലെ 2 സ്വകാര്യ ആശുപത്രി എന്നിവര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ രേഖകള്‍ പുനര്‍ പരിശുധിക്കുന്നതായി സൂചന.

അയര്‍ലന്‍ഡിലെ നഴ്‌സിങ്ങ് ജോലിക്കായി സമീപ കാലത്ത്എത്തിയ ഏതാനും മലയാളി നഴ്‌സുമാര്‍ സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്.  ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനായി 12 ലക്ഷം രൂപ വരെ മുടക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവരില്‍ ചിലരെ രാജ്യത്ത് നിന്ന് മടക്കി അയച്ചിരുന്നു.  എന്നാല്‍നഴ്‌സിങ്ങ് അധികൃതരുടെ പുതിയ നീക്കം വ്യാജമായി സംഘടിപ്പിച്ച പ്രവര്‍ത്തി പരിചയ രേഖകള്‍ ലക്ഷ്യമാക്കിയാണന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

അയര്‍ലന്‍ഡിലുള്ള ചില ഏജന്റുമാര്‍ ഉള്‍പ്പെടെ ഉള്ള മാഫിയാ സംഘങ്ങളാണ് ഈ രേഖ ചമക്കലിനു പിന്നിലെന്നാണ് പറയപ്പെടുന്നത്. ഇതു സംബന്ധിച്ച അന്വേഷണത്തിനായി ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികളുടെ സേവനം നഴ്‌സിങ്ങ് ബോര്‍ഡ് അധികൃതര്‍ തേടിയിട്ടുള്ളതായാണ് സ്ഥിരീകരിക്കാത്ത വിവരം.

നഴ്‌സിന്റെ അടിസ്ഥാന ജോലിയായ നഴ്‌സിങ്ങ് ജോലി ചെയ്യാതെചിലര്‍ ടൂട്ടര്‍ എന്ന പദവിയില്‍ വിരാജിച്ച ശേഷം അയര്‍ലന്‍ഡിലേയ്ക്ക് നഴ്‌സിങ്ങ് റജിസ്‌ട്രേഷനായി നഴ്‌സ് ആയി ജോലി ചെയ്തു എന്ന പ്രവര്‍ത്തി പരിചയ രേഖകള്‍ വ്യാജമായി ചമക്കുകയും ചെയ്തിട്ടുണ്ട്.ഇതിനായി ഒത്താശ ചെയ്തു ചെയ്തു കൊടുത്ത ഏജന്റുമാര്‍ പിന്നീട് ഇതു ഉപയോഗിച്ച് ഇത്തരക്കാരെ ബ്ലാക് മെയില്‍ ചെയ്തതായി ഏജന്റുമാര്‍ക്കിടയില്‍ ആരോപണം ഉണ്ട്.തങ്ങള്‍ വഴി തന്നെ അയര്‍ലന്‍ഡില്‍ എത്തുക, അല്ലെങ്കില്‍ വ്യാജ രേഖ ചമച്ചത് പുറത്ത് വിടും എന്ന ഭീക്ഷിണിയാണ് ഏജന്റുമാരി ചിലര്‍ ഉയര്‍ത്തിയത്.

ഡബ്ലിനിലുള്ള ഒരു ഏജന്റ് ഇത്തരം വ്യാജ രേഖ ചമക്കലിനായുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതരുമായി ചേര്‍ന്ന് ചെയ്തിരുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്.എന്നാല്‍ നഴ്‌സിങ്ങ് ബോര്‍ഡ് അധികൃതര്‍ ഇന്ത്യയിലെ സ്വകാര്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ നടപടികള്‍ എടുത്തേക്കും.ഇതിന്റെ ആദ്യ പടിയായി സമീപകാലത്ത് ഇത്തരം രേഖകള്‍ നല്‍കിയെന്നു സംശയിക്കുന്നവരുമായി ബോര്‍ഡിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചേക്കും.

എന്നാല്‍ വ്യാജ രേഖകള്‍ ചമച്ചെങ്കിലും ജോലി ചെയ്യാനുള്ള കഴിവ് ഇല്ലാ എന്ന് കണ്ടെത്തിയ നിരവധി നഴുമാരെ നഴ്‌സിങ്ങ് ഹോമുകള്‍ ഒഴിവാക്കിയതോടെ സംഭവം വഷളായിട്ടുണ്ട്.ഇതാണ് പുതിയ നീക്കത്തിന് കാരണമായി ചുണ്ടിക്കാണിക്കപ്പെടുന്നത്.

 

 

Share this news

Leave a Reply

%d bloggers like this: