കേരളത്തിലെത്തുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരില്‍ തീവ്രവാദികളും; ഭീകര സംഘടനയുടെ മറവില്‍ ഇവര്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായി എന്‍ ഐ എ

ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരര്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പരിശീലനം നേടുന്നതായി ദേശീയ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്. കേരളം ഉള്‍പ്പെടെ 6 സംസ്ഥാനങ്ങളില്‍ കുടിയേറിയ ബംഗ്ലദേശികളില്‍ ഭീകരരും ഉണ്ടെന്ന് അതീവ ജാഗ്രത നിര്‍ദേശം. കേരളം, തമിഴ്‌നാട്, കര്‍ണാടകം, തുടങ്ങിയ തെക്കന്‍ സംസ്ഥാനങ്ങളും, മഹാരാഷ്ട്ര, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ വടക്കന്‍ സംസ്ഥാനങ്ങളിലും ജമാ അത്തുല്‍ മുജാഹീദീന്‍ ബംഗ്‌ളാദേശിന്റെ സാനിധ്യം തിരിച്ചറിഞ്ഞെന്ന് ദേശീയ അന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. കൂടാതെ അതീവ ജാഗ്രത നിര്‍ദേശവും പുറത്തുവിട്ടിട്ടുണ്ട്.

കൃഷ്ണഗിരി മലനിരകളിലും, കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തികളിലും ഈ സംഘടനയുടെ നേതൃത്വത്തില്‍ റോക്കറ്റ് ലോഞ്ചറുകള്‍ പരീക്ഷിച്ചെന്നും ഭീകര വിരുദ്ധ സേന ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തില്‍ വ്യക്തമമാക്കി. തെക്കന്‍ സംസ്ഥാനങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണങ്ങള്‍ നടന്നേക്കാമെന്നും അതിനാല്‍ അതീവ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബംഗളൂരുവില്‍ ഇവര്‍ക്ക് 22 ഓളം ഒളിത്താവളങ്ങളും നിലവിലുണ്ടെന്ന് എന്‍ ഐ എ പറയുന്നു. ബംഗാളിലും, ആസ്സാമിലും റിക്രൂട്ട് ചെയ്യപ്പെടുന്ന ഭീകരര്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ കുടിയേറ്റക്കാരായി മാറി ഇവിടെ പല തൊഴിലിലും ഏര്‍പെടുന്നതോടൊപ്പം ഭീകരവാദ പരിശീലനങ്ങളും നടത്തിവരികയാണ്.

കേരളത്തില്‍ കുടിയേറ്റക്കാരായി എത്തുന്ന ബംഗാളികളില്‍ തീവ്രവാദപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായ് പോലീസ് കണ്ടെത്തിയിരുന്നു. മലപ്പുറത്തുനിന്നും ഇതുമായി ബന്ധപെട്ടു ബംഗാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഓരോ സംസ്ഥാനങ്ങളിലും ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവരുടെ പേര് വിവരങ്ങള്‍ പോലിസിന് കൈമാറിയിട്ടുണ്ട്. കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ ഏര്‍പെടുത്തിയിട്ടുണ്ടെങ്കിലും, ഇതൊന്നുമില്ലാതെ അനധികൃതമായി ഇവിടേക്ക് വന്‍തോതില്‍ കുടിയേറ്റം നടക്കുകയാണ്. ഇത്തരക്കാരെ സൂക്ഷിക്കാന്‍ പോലീസിന് അന്വേഷണ ഏജന്‍സി കര്‍ശന നിര്‍ദേശം കൈമാറിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: