കേരളത്തിന് വികസന സ്വപനങ്ങള്‍ക്ക് മാറ്റ് കൂട്ടി കൊച്ചി മെട്രോ ഉത്ഘാടനം ചെയ്തു

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പ് നല്‍കുന്ന കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കായുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി.

ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയര്‍ സൗമിനി ജയിന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച പ്രധാനമന്ത്രിക്ക് കൊച്ചി മെട്രോയുടെ മാതൃക മുഖ്യമന്ത്രി സമ്മാനിച്ചു.

രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ ഐഎന്‍എസ് ഗരുഡ നാവിക വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി, പാലാരിവട്ടം മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനത്തിനുശേഷം കൊച്ചി മെട്രോയില്‍ യാത്രചെയ്തു. പാലാരിവട്ടം മുതല്‍ പത്തവടിപ്പാലം വരെയും തിരിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെയും സംഘത്തിന്റെയും കന്നി മെട്രോ യാത്ര. തുടര്‍ന്നായിരുന്നു കൊച്ചി മെട്രോയുടെ ഉദ്ഘാടനം. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. സ്വാഗതപ്രസംഗത്തിന്റെ സമയത്ത് മെട്രോമാന്‍ ഇ.ശ്രീധരന്റെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ സദസില്‍നിന്ന് വന്‍ കരഘോഷം ഉയര്‍ന്നത് ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ ഇടം നല്‍കിയവരുടെ ആദ്യ പട്ടികയില്‍നിന്ന് ശ്രീധരന്റെ പേര് ഒഴിവാക്കിയത് കേരളത്തില്‍ വന്‍ രാഷ്ട്രീയവിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ആദ്യം വേദിയില്‍ ഇടമുണ്ടായിരുന്നില്ല. പിന്നീട്, മുഖ്യമന്ത്രിയുടെ ഓഫിസ് പ്രത്യേകം ഇടപെട്ടാണ് ഇരുവര്‍ക്കും വേദിയില്‍ സ്ഥാനം നല്‍കിയത്.

കേരളത്തില്‍ നിന്നുള്ള എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചടങ്ങിലേക്കു ക്ഷണക്കത്തു നല്‍കിയിയിരുന്നു. ഫ്രഞ്ച്, ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍മാരും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറും ചടങ്ങില്‍ പങ്കെടുത്തു. ആക്‌സിസ് ബാങ്ക് എംഡി ശിഖ ശര്‍മ, മെട്രോയ്ക്കു വിദേശവായ്പ നല്‍കിയ ഫ്രഞ്ച് വികസന ഏജന്‍സി(എഎഫ്ഡി)യുടെ ഇന്ത്യയിലെ മേധാവി നിക്കോളാസ് ഫെര്‍ണേജ് എന്നിവരും ചടങ്ങിനെത്തി.
എല്ലാവര്‍ക്കും പദ്ധതി നടപ്പിലാക്കിയതിന് അന്യ സംസ്ഥാന തൊഴിലാളികള്‍ നന്ദി പറയുകയും ഈ തൊഴിലാളികളെ ഒരു ദിവസം മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അവസരം ഒരുക്കണമെന്നും പിണറായി പറഞ്ഞു. മെട്രോയുമായി വിവാദമുണ്ടാക്കയവര്‍ക്ക് ഇപ്പോള്‍ നിരാശയായി കാണുമെന്നും വിമര്‍ശനങ്ങളിലൂടെ സര്‍ക്കാരിന്റെ ഒരു പദ്ധതിയും ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പിണറായി വേദിയില്‍ പറഞ്ഞു.

ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാണു മെട്രോയുടെ ഒന്നാം ഘട്ടമെങ്കിലും പാലാരിവട്ടം വരെയുള്ള ഭാഗമാണു പൂര്‍ത്തിയായത്. എംജി റോഡില്‍ മഹാരാജാസ് കോളജ് വരെയുള്ള 18 കിലോമീറ്റര്‍ ദൂരം രണ്ടു മാസത്തിനകം പൂര്‍ത്തിയാകും; തൃപ്പൂണിത്തുറയിലേക്ക് എത്താന്‍ രണ്ടു വര്‍ഷവും. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലേക്കുള്ള രണ്ടാംഘട്ട വികസനത്തിനു കേന്ദ്രാനുമതി കാത്തിരിക്കുകയാണ്.


എ എം

Share this news

Leave a Reply

%d bloggers like this: