കേരളം രൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

കേരളം രൂക്ഷമായ വരള്‍ച്ചയിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്. പ്രതിസന്ധിയെ മറികടക്കാനുള്ള പദ്ധതികള്‍ക്ക് അടുത്ത ആഴ്ചയോടെ സര്‍ക്കാര്‍ രൂപം നല്‍കും.

രാജ്യത്തൊട്ടാകെ ഈ സീസണില്‍ നല്ല മഴ ലഭിച്ചപ്പോള്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. പ്രതീക്ഷിച്ചതിലും 29 ശതമാനം മഴക്കുറവാണ് ഈ മണ്‍സൂണില്‍ രേഖപ്പെടുത്തിയത്. മണ്‍സൂണ്‍ സീസണില്‍ ഇനി 45 ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഈ കുറവ് നികത്താന്‍ ആവശ്യമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയില്ല. ഒക്ടോബര്‍നവംബര്‍ മാസങ്ങളിലെ തുലാവര്‍ഷത്തിലാണ് ഇനി പ്രതീക്ഷ.

മഴക്കുറവ് തുടര്‍ന്നാല്‍ കുടിവെള്ള വിതരണം ഉള്‍പ്പെടെ പ്രതിസന്ധിയിലാകും. ഡാമുകളില്‍ വെള്ളം കുറയുന്നത് വൈദ്യുതോല്‍പ്പാദനത്തിലും കുറവുവരുത്തും. കാര്‍ഷികവിളകളെയും മഴക്കുറവ് ബാധിക്കും. ഇനി പെയ്യുന്ന മഴയെങ്കിലും ശേഖരിക്കാനായാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: