കേരളം ഇനി ലോകബാങ്കിന്റെ വികസന പങ്കാളി ; ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനവുമായി ലോകബാങ്ക് പങ്കാളിത്ത കരാറില്‍ ഏര്‍പെടുന്നത്

തിരുവനന്തപുരം : ലോകബാങ്കിന്റെ വികസന പങ്കാളിയായി കേരളത്തെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി റീ ബില്‍ഡിംഗ് കേരള ഇനിഷ്യറ്റീവിന്റെ ഭാഗമായി സംഘടിപ്പിച്ച വികസന കോണ്‍ക്ലേവിലാണ് ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനായിദ് ഈ പ്രഖ്യാപനം നടത്തിയത്.

കേരളത്തിന് മൊത്തം 500 ദശലക്ഷം ഡോളര്‍ ഫണ്ട് അനുവദിക്കപ്പെട്ടതില്‍ പകുതിയോളം സംസ്ഥാനത്തിന് കൈമാറുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ കേരള മുഖ്യമന്ത്രി ലോകബാങ്ക് പ്രതിനിധികളുമായി നേരെത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 45 ലോകബാങ്ക് പ്രതിനിധികള്‍ ഡല്‍ഹിയിലും -കേരളത്തിലും എത്തിയിരുന്നു. കേരളത്തിന്റെ വികസന സാധ്യത പഠിക്കാനായിരുന്നു ഈ വരവ്.

ഇതോടെ സംസ്ഥാനത്തിന് പുനഃനിര്‍മ്മാണവുമായി ബന്ധപെട്ടു ലോകബാങ്കില്‍ നിന്നും കൂടുതല്‍ സഹായം ലഭിച്ചേക്കും. കേരളത്തില്‍ കൂടുതല്‍ നിക്ഷപ സാധ്യതയും വര്‍ധിപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം. മഹാപ്രളയം കേരളത്തിന് വരുത്തിവെച്ച നാശനഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ ലോകബാങ്കിന്റെ വികസന പങ്കാളിയായി കേരളം മാറുന്നതോടെ ഒരുപരിധിവരെ സഹായകമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

Share this news

Leave a Reply

%d bloggers like this: