കേന്ദ്രസര്‍ക്കാരിനെതിരെ കേജരിവാള്‍ കോടതിയിലേക്ക്

 
ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാനത്തിനു നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയമാണ്. അതിനാല്‍ പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിനു കൈമാറണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലീസ്.

ഡല്‍ഹി ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം 18 മുതല്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുച്ചേര്‍ക്കുന്നുണ്ട്

ഡല്‍ഹിയില്‍ പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുന്ന സംഭവങ്ങളെ രാഷ്ട്രീയ ആയുധമാക്കിയാണ് കേജരിവാള്‍ രംഗത്തെത്തിയത്. ഡല്‍ഹി പോലീസിന്റെ നിയന്ത്രണം തങ്ങളുടെ കൈകളില്‍ എത്തിയാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് അറുതിവരുമെന്നാണ് കേജരിവാള്‍ അവകാശപ്പെടുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ പീഡനത്തിനിരയാകുമ്പോള്‍ പ്രധാനമന്ത്രിയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറും എന്തു ചെയ്യുകയാണെണു കേജരിവാള്‍ നേരത്തെ ചോദിച്ചിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: