കേജ്‌രിവാളിന്റെ സെക്രട്ടറി രാജേന്ദര്‍ കുമാറിന് നേരെ അഴിമതിയാരോപണം

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി ഗാര്‍ഹിക പീഡന ആരോപണം നേരിടുന്നതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ സെക്രട്ടറി രാജേന്ദര്‍ കുമാറിന് നേരെയും അഴിമതിയാരോപണം. ഡല്‍ഹി ഡയലോഗ് കമ്മീഷ(ഡി.ഡി.സി)നിലെ മുന്‍ മെന്പര്‍ സെക്രട്ടറിയായിരുന്ന ആശിഷ് ജോഷിയാണ് കുമാറിന് നേരെ അഴിമതിയാരോപണം ഉന്നയിച്ച് അഴിമതി വിരുദ്ധ സംഘത്തിന് (എ.സി.ബി) പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം കുമാറിന് നോട്ടീസ് അയക്കുമെന്നും എ.സി.ബി വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം എന്നീ വകുപ്പുകളിലെ കുമാറിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കണമെന്നാണ് ജോഷി എ.സി.ബി തലവനായ എം.കെ. മീണയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 2002 മേയ് മുതല്‍ 2005 ഫെബ്രവരി വരെ വിദ്യാഭ്യാസ ഡയറക്ടറും, പിന്നീട് ഐ.ടി സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, വാറ്റ് കമ്മീഷണര്‍ തുടങ്ങിയ പദവിയിലും ഇരുന്ന രാജേന്ദര്‍ കുമാര്‍ ടെന്ററുകളില്ലാത വിവിധ കന്പനികള്‍ രൂപവത്കരിച്ച് അനധികൃതമായി സര്‍ക്കാര്‍ കരാറുകള്‍ നേടിയെന്നും ഇതിലൂടെ ഗവണ്‍മെന്റിന് സാന്പത്തിക നഷ്ടം ഉണ്ടായെന്നുമാണ് പരാതിയില്‍ പറയുന്നത്.

അന്പത് കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. 2009 മുതല്‍ 2014 വരെ നിരവധി കന്പനികളുടെ ശൃംഖല ഉണ്ടായിട്ടുണ്ടെന്നും ഇവയ്‌ക്കെല്ലാം ഒരേ മേല്‍വിലാസവും പൊതു ഡയറക്ടര്‍മാരുമാണെന്നും ഇവരില്‍ ചിലര്‍ രാജേന്ദര്‍ കുമാറിന്റെ ബന്ധുക്കളാണെന്നും ജോഷി ആരോപിച്ചു. ഡി.ഡി.സി വൈസ് ചെയര്‍മാന്‍ ആശിഷ് ഖേതനുമായി പരസ്യമായ പേര് നടത്തിയ ജോഷി നിലവില്‍ കേന്ദ്ര ഐ.ടി മന്ത്രാലയത്തിലാണ് ജോലി ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: