കെ കെ ശൈലജ ടീച്ചറെയും, ആരോഗ്യമേഖലയിലെ ശ്രദ്ധ നേടിയ മലയാളികളെയും ക്രാന്തി ആദരിക്കുന്നു.

ഡബ്ലിന്‍: കേരള ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചറെയും അയര്‍ലണ്ടില്‍ ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലയാളികളെയും ക്രാന്തി അനുമോദിക്കുന്നു. ഈ മാസം ഇരുപത്തി ഏഴാം തീയതി വൈകിട്ട് ആറരക്ക് റെഡ്ക മോറന്‍ ഹോട്ടലില്‍ ആണ് അനുമോദന യോഗം സംഘടിപ്പിചിരിക്കുന്നത്. രണ്ടു പ്രാവശ്യം നിപ ബാധിച്ചപ്പോള്‍ മുന്നില്‍ നിന്ന് കേരളത്തെ നയിച്ച മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വ പാടവം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപെട്ടിരുന്നു. ദേശീയതലത്തില്‍ നിരവധി അവാര്‍ഡുകള്‍ ആണ് ആരോഗ്യ മന്ത്രി എന്ന നിലയില്‍ ടീച്ചറെ തേടിയെത്തിയത്.

ടീച്ചറെ അനുമോദിക്കുന്നതിനോടൊപ്പം, ആരോഗ്യ രംഗത്ത് ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലയാളികളെയും ക്രാന്തി അനുമോദിക്കുന്നുണ്ട്. അയര്‍ലണ്ട് സന്ദര്‍ശനത്തിനു എത്തുന്ന മന്ത്രി നഴ്‌സ്മാരുടെ റിക്രൂട്ടുമെന്റ് സര്‍ക്കാര്‍ മുഖേന ആക്കുന്നതിനുള്ള അവസാന വട്ട ചര്‍ച്ചകള്‍ നടത്തും. കൂടാതെ കേരളത്തില്‍ സ്ഥാപിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഉപദേശകന്‍ ആയി നിശ്ചയിച്ചിട്ടുള്ള ഡബ്ലിന്‍ യു സി ഡിയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സിലെ മൈക്രോ ബയോളജി പ്രൊഫസറും പ്രമുഖ മൈക്രോ ബയോളജിസ്റ്റമായ ഡോക്ടര്‍ വില്യം ഹാളുമായി കൂടികാഴ്ചയും നടത്തും

Share this news

Leave a Reply

%d bloggers like this: