കെ എം സി സി ഒരുക്കുന്ന ഇഫ്താര്‍ മീറ്റ് ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍:കേരള മുസ്‌ളീം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഇന്ന് ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് ഡബ്ലിനിലെ സിറ്റി മസ്ജിദിലാണ് ഇഫ്താര്‍ മീറ്റ് ഒരുക്കുന്നത്. ഡബ്ലിനിലെ മലയാളികളും,ഇന്ത്യയ്ക്കാരും,വിദ്യാര്‍ത്ഥികളുമടക്കം ഇരുനൂറോളം മുസ്‌ളീം സഹോദരങ്ങള്‍ ആരാധനയ്ക്കായി ആശ്രയിക്കുന്ന ഡബ്ലിന്‍ സിറ്റി മസ്ജിദ് കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലും കെ എം സി സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചിരുന്നു.

പെരുന്നാളിനോട് അനുബന്ധിച്ച് കെ എം സി സി വിപുലമായ തോതില്‍ പെരുന്നാള്‍ സംഗമം ഒരുക്കുന്നുണ്ട്.ഇന്നത്തെ ഇഫ്താര്‍ മീറ്റിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള മുസ്‌ളീം കള്‍ച്ചറല്‍ സെന്റര്‍ (അയര്‍ലണ്ട്) ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:0894199201

Share this news

Leave a Reply

%d bloggers like this: