കെ.എം മാണിയെ വെടിവെച്ചു കൊല്ലണമെന്ന് പി.സി ജോര്‍ജ്ജ്

പാലക്കാട്: കര്‍ഷകദ്രോഹ നടപടികള്‍ സ്വീകരിച്ച ധനമന്ത്രി കെ.എം മാണിയെ വെടിവെച്ചു കൊല്ലണമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു. ദൈവം ഒരാളെ വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കിയാല്‍ താന്‍ മാണിയെ കൊല്ലുമായിരുന്നുവെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മാണിയുടെ കുടുംബത്തെയും ബന്ധുക്കളെയും സഹായിക്കാനാണ് പട്ടയ വിതരണ നിയമത്തില്‍ മാറ്റം വരുത്തിയത്. മൂന്നാറിലും കുമളിയിലും ഉള്‍പ്പെടെ മാണിക്കും ബന്ധുക്കള്‍ക്കും റിസോര്‍ട്ടുകള്‍ ഉണ്ടെനന്നും ജോര്‍ജ് ആരോപിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മാണിയോടൊപ്പം ഉണ്ടാകില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: