കെ.എം മാണിയുടെ മരണ വാര്‍ത്തയില്‍ വൈദ്യുത മന്ത്രിയായ എം.എം മണിയുടെ ചിത്രം നല്‍കി ഹിന്ദി ദിനപത്രം

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം മാണി ചൊവ്വാഴ്ച്ചയാണ് വിട പറഞ്ഞത്. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ അടക്കം ഏറ്റെടുത്തിരുന്നു. അത്തരത്തില്‍ വന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ അബദ്ധമായിരിക്കുന്നത്. ഒരു ഹിന്ദി ദിനപത്രത്തിനു പറ്റിയ അമളിയാണ് വാര്‍ത്തയാകുന്നത്.

കെ.എം മാണിയുടെ മരണ വാര്‍ത്തയില്‍ വൈദ്യുത മന്ത്രിയായ എം.എം മണിയുടെ ചിത്രമാണ് ഹിന്ദി ദിനപത്രം കൊടുത്തിരിക്കുന്നത്. ”കേരളത്തിലെ മുന്‍ ധനകാര്യമന്ത്രി കെ.എം മണി ഇനിയില്ല” എന്ന തലക്കെട്ടോടെയും എംഎം. മണിയുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

‘കേരള കോണ്‍ഗ്രസിലെ മുന്‍ നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ കെ.എം മണി ചൊവ്വാഴ്ച്ച വൈകുന്നേരം അടുത്തുള്ള ആശുപത്രിയില്‍ വെച്ചു മരണപ്പെട്ടു. 86 വയസ്സായിരുന്നു എന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. ഭാര്യയും ആറു കുട്ടികളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. വിപിഎസ് ലേക്കഷോര്‍ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. മണി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സി.ഒ.പി.ഡി അസുഖ ബാധിതനായിരുന്നു’ എന്നാണ് ഹിന്ദി ദിനപത്രത്തില്‍ വന്ന വാര്‍ത്ത.

Share this news

Leave a Reply

%d bloggers like this: