കൊലപാതകങ്ങള്‍ കുറഞ്ഞു….അക്രമ സ്വഭാവമുള്ള ഭവനഭേദനങ്ങളില്‍ വര്‍ധന

ഡബ്ലിന്‍: കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ നടന്ന കൊലപാതകങ്ങളുടെ നിരക്കില്‍ കുറവ്സംഭവിച്ചെന്ന് കണക്കുകള്‍. അതേ സമയം അക്രമങ്ങളും , ഭവനഭേദനങ്ങളും വഞ്ചനയും കൂടിയെന്നും സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നു.  ജൂണ്‍ 2015 വരെയുള്ള പന്ത്രണ്ട് മാസക്കാലം 40 കൊലപാതകങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവ് പരിഗണിച്ചാല്‍ 25 നരഹത്യകള്‍ ഇക്കുറി കുറഞ്ഞു. കൊലപാതകങ്ങള്‍ അറുപതില്‍ നിന്ന് 38ലേക്കാണ് കുറഞ്ഞത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടായിട്ടുള്ള മരണങ്ങള്‍ 28ല്‍ നിന്ന് 20ലേയ്ക്കും കുറഞ്ഞു. തട്ടികൊണ്ട് പോകലും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും 4.4ശതമാനം കുറഞ്ഞിട്ടുണ്ട്. തെറ്റായി തടവില്‍ വെയ്ക്കുന്നത് 30 ശതമാനം കൂടുകയാണ് ചെയ്തിരിക്കുന്നത്. പതിനാറ് വയസിന താഴെയുള്ള കുട്ടികളെ തട്ടികൊണ്ട് പോകുന്നതും മനുഷ്യകടത്തും കുറഞ്ഞിട്ടുണ്ട്.

മോഷണം, പിടിച്ച് പറി, തട്ടിയെടുക്കല്‍ എന്നിവ 8.9 ശതമാനം കുറഞ്ഞു. തട്ടികൊണ്ട് പോകല്‍ ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകള്‍ 131ആണ്. തെറ്റായി തടഞ്ഞ് വെയ്ക്കുന്നതാകട്ടെ 69ഉം മോഷണവുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങള്‍ 2578ഉം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാര്‍,വിമാനം, കപ്പല്‍ തുടങ്ങിയവ തട്ടിയെടുക്കുന്നത് കൂടിയിട്ടുണ്ട്.  27.9 ശതമാനം വര്‍ധിച്ച് ആകെ കേസുകള്‍ ഈ വിഭാഗത്തില്‍ 110 ആയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ നിന്നുള്ള മോഷണം 5.5 ശതമാനവും പണം സാധനങ്ങള്‍ എന്നിവ യാത്രകളില്‍ മോഷ്ടിക്കപ്പെടുന്നത് 18.2 ശതമാനം ഇടിയുകയും ചെയ്തു. ജനങ്ങളില്‍ നിന്നുള്ള മോഷണം 13ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

മോഷണവും പിടിച്ച് പറിയും കുറഞ്ഞെങ്കിലും വീട് കേറിയുള്ള കവര്‍ച്ചകളില്‍ 8.4ശതമാനത്തിന്‍റെ വര്‍ധനയാണുള്ളത്. 28830 കേസുകളാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 2241 കേസുകള്‍ അധികമാണ്. അക്രമകരമായ രീതിയിലുള്ള ഭവനഭേദനങ്ങള്‍ 1.6ശതമാനം കൂടിയിട്ടുണ്ടെന്നത് ആശങ്ക നല്‍കുന്നതാണ്. അക്രമ സ്വഭാവം പ്രകടമാകാത്ത കവര്‍ച്ചകള്‍ 25,619നിന്ന് 27,890ലേക്കാണ് വര്‍ധിച്ചത്. 5,537കേസുകളാണ് തട്ടിപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ 296 ആണ് വര്‍ധന.

മയക്കമരുന്ന് കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ട്. 15,488 കുറ്റങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.2% ഇടിഞ്ഞു. ഇതില്‍ ഭൂരിഭാഗവും ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിനാണ്. ഇത് തന്നെ സ്വന്തം ഉപയോഗിത്തിനായി കൈവശം വെച്ച കേസുകളാണധികവും. എന്നാല്‍ സ്വന്തം ആവശ്യത്തിന് കൈവശം വെച്ചവര്‍ പിടിക്കപ്പെടുന്നത് 0.8ശതമാനം കൂടിയിട്ടുണ്ട്. 11179 പേരാണ് ഇത്തരത്തില്‍ കുടുങ്ങിയത്.3.3 ശതമാനം ഇടിവാണ് ആയുധം കൈവശം വെച്ച വിഭാഗത്തിലുള്ളത്. 2,488 കേസുകള്‍ രേഖപ്പെടുത്തി. അതേ സമയം വെടിക്കോപ്പുകള്‍ കൈവശം വെയ്ക്കുന്നതില്‍ വര്‍ധനയുണ്ട്. 177 ല്‍ നിന്ന് 214 ലേക്ക്കേസുകള്‍ കൂടി.

ലൈംഗിക അക്രമങ്ങള്‍  2,072ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3.3ശതമാനം വര്‍ധനയാണുള്ളത് . ബലാത്സംഗങ്ങള്‍ 6.7ശതമാനവും കൂടി( ആകെ-478). ആക്രമ സ്വഭാവമില്ലാത്ത ലൈംഗിക പീഡനങ്ങള്‍ 6.5 ശതമാനവും കൂടിയിട്ടുണ്ട്. 1,327കേസുകളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. കൊലപാതകം കുറഞ്ഞെങ്കിലും കൊലപാതക ഭീഷണി വര്‍ധിച്ചത് 52 ശതമാനമാണ്. 537 കേസുകള്‍ ഈ വിഭാഗത്തിലുണ്ട്. മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കണമെന്ന നിലയില്‍ മനുപൂര്‍വമുള്ള ഉപദ്രവങ്ങള്‍ വര്‍ധിച്ചു.  വിഷം നല്‍കുന്നത് ഉള്‍പ്പെടെ ആകെ കേസുകള്‍ 5.2ശതമാനം വര്‍ധനയോടെ 3,240ലാണ് എത്തിയിരിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: