കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് 2018 താല ചലഞ്ചേഴ്‌സ് ചാമ്പ്യന്മാര്‍

ടെറല്‍സ് ടൌണ്‍ കേരള ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആറാമത് ക്രിക്കറ്റ് ചാമ്പ്യഷിപ്പില്‍ താല ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ് ജേതാക്കളായി.ടെറല്‍സ് ടൌണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടന്ന ക്രിക്കറ്റ് മാമാങ്കത്തില്‍ അയര്‍ലണ്ടിലെ പ്രമുഖ ക്ലബുകള്‍ പങ്കെടുത്തു.അത്യന്തം വാശിയേറിയ ഫൈനലില്‍ കരുത്തരും മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരുമായ കെസിസി യെ പരാജയപ്പെടുത്തിയാണ് താല ചലഞ്ചേഴ്‌സ് കപ്പ് നേടിയത് .ടൂര്ണമെന്റിലുടെനീളം മികച്ച പ്രകടനം കാഴ്ചവെച്ച താല ചലഞ്ചേഴ്‌സ് അര്‍ഹിച്ച വിജയമാണ് നേടിയെടുത്തത് .ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആയി താലചലഞ്ചേഴ്‌സിന്റെ സുരജ്ഉം മികച്ച ബൗളര്‍ ആയി നീന ക്രിക്കറ്റ് ക്ലബ്ബിന്റെ തോമസ് ഉം തിരഞ്ഞെടുക്കപ്പെട്ടു . ഫൈനല്‍ മത്സരത്തില്‍ ബാറ്റു കൊണ്ടും ബോള്‍ കൊണ്ടും കരുത്തു കാട്ടി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ച വച്ച താല ചലഞ്ചേഴ്‌സിന്റെ ശ്രീകാന്ത് നായരാണ് മാന് ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപെട്ടതു .

കെസിസി ക്രിക്കറ്റ് ചാംപ്യന്‍ഷിപ് ഒരു വന്‍ വിജയമാക്കിയ എല്ലാവരോടും സംഘാടകര്‍ നന്ദി അറിയിച്ചു ..

Share this news

Leave a Reply

%d bloggers like this: