കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡ്

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട മാന്നാനം സ്വദേശി കെവിന്‍ ജോസഫ് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐ.ജി വിജയ് സാഖറെയ്ക്ക് കൈമാറി. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ തെന്മലയില്‍ ഒന്നുകൂടി പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ആദ്യ സൂചനകളെ ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും. മരണകാരണമായേക്കാവുന്ന പരിക്കുകളൊന്നും കെവിന്റെ ശരീരത്തിലില്ല. ആകെയുള്ള 15 മുറിവുകളില്‍ കൂടുതലും വീണപ്പോള്‍ ഉരഞ്ഞ് സംഭവിച്ചതാണ്. മുഖത്തേറ്റ ചതവുകള്‍ മര്‍ദ്ദനത്തിന്റേതാണെങ്കിലും ഇത് മരണകാരണമാണെന്നു പറയാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോവുകയും ആക്രമിച്ച് മരണത്തിലേക്ക് തള്ളിവിടുകയുമായിരുന്നു. കെവിന്‍ കേസ് കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുകയും വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. കേസില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു, പിതാവ് ചാക്കോ, ക്വട്ടേഷന്‍ സംഘം എന്നിവര്‍ അറസ്റ്റിലായിരുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: