കെറിയില്‍ നിന്ന് 6000 വര്‍ഷം പഴക്കമുള്ള മനുഷ്യശരീരാവശിഷ്ടങ്ങള്‍

ഡബ്ലിന്‍:  കെറിയിലെ മില്‍ടൗണില്‍ നിന്ന് ആറായിരം വര്‍ഷം വരെ പഴക്കമുണ്ടെന്ന് കരുതുന്ന മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.

രാജ്യത്തിന്‍റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള ആദ്യ കാല കുടിയേറ്റക്കാരാണ് ഇവരെന്നാണ് നിഗമനം. രണ്ട് പേരുടെ മൃതദേഹാവശിഷ്ടങ്ങളെങ്കിലും ഇതിലുണ്ട്. ഇത് കൂടാതെ മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങള്‍, അസ്ത്രമുനകള്‍, കുന്തമുനകള്‍, ഉളികള്‍, ജീനിയുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

ഉള്‍ഖനനം ഈ വര്‍ഷം ജൂലൈയിലാണ് ആരംഭിച്ചത്. പുരാവസ്തു സൈറ്റ് നശീകരണത്തിന്‍റെ വക്കിലായിരുന്നതെന്ന്  കെറി കൗണ്ടില്‍യില്‍ നിന്നുള്ള ഗവേഷകന്‍ മൈക്കിള്‍ കോനോലി വ്യക്തമാക്കുന്നു. സ്ഥലത്തിന്‍റെ ഉടമയായ കെന്നെത്ത് ഒനീല്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയവ സൂക്ഷിക്കണമെന്ന് കെറികൗണ്ടി കൗണ്‍സിലിനോട് അഭ്യാര്‍ത്ഥിച്ചു. സൈറ്റില്‍ നിന്ന് 13.5 ടണ്‍ മതില്‍ കല്ലുകള്‍ മാറ്റേണ്ടതുണ്ടായിരുന്നു. ഒറ്റയ്ക്കാണ് ഇവിടെ  മൃതദേഹം സംസ്കരിച്ചതെന്നാണ് കരുതുന്നത്. നവീന ശിലായുഗത്തിലേതാണ് കണ്ടെത്തിയ അവിശിഷ്ടങ്ങളെന്ന് കാലഗണന വെച്ച് അനുമാനിക്കാവുന്നത്.

ഈ ഘട്ടത്തിലാണ് മനുഷ്യന്‍ അലഞ്ഞ് തിരിയുന്നവരില്‍ നിന്ന് മാറി കൃഷിയിലേക്ക് തിരിയുന്നത്. ലഭിച്ച അവഷ്ടങ്ങളുടെ അന്തിമ പരിശോധനയും നിഗമനങ്ങളും എത്തിയിട്ടില്ല.

Share this news

Leave a Reply

%d bloggers like this: