കെന്നി – ലിയോ സര്‍ക്കാറുകള്‍ രാജ്യത്തെ കൊണ്ടെത്തിച്ചത് വന്‍ കടക്കെണിയിലേക്ക് : അയര്‍ലണ്ടിലെ സാഹചര്യം ഗ്രീസിനെക്കാള്‍ മോശമെന്ന് വിദഗ്ധര്‍; സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കും സാധ്യത

ഡബ്ലിന്‍ : അയര്‍ലണ്ട് വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ കണ്ടുവരുന്നതായുള്ള ഐറിഷ് ട്രഷറി മാനേജ്‌മെന്റിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. രാജ്യത്ത് തൊഴില്‍ മേഖലയിലുള്ള യുവാക്കളെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. അയര്‍ലണ്ടില്‍ ഒരാള്‍ വീതം 42,000 യൂറോ കടക്കാരാണ്. മൊത്തം 201 ബില്യണ്‍ യൂറോ കടമാണ് അയര്‍ലണ്ട് നേരിടുന്നത്. ഗ്രീസ് കടക്കെണിയില്‍ അകപ്പെടാനുണ്ടായ സാഹചര്യത്തേക്കാള്‍ മോശമാണ് അയര്‍ലണ്ടിന്റെ അവസ്ഥയെന്നും ധനകാര്യ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ അവസ്ഥയില്‍ സെന്‍ട്രല്‍ ബാങ്ക് കാര്യക്ഷമമായി ഇടപെട്ടാല്‍ വരാനിരിക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥ ഒഴിവാക്കാന്‍ കഴിയുമെന്നാണ് അവസാന പ്രതീക്ഷ. രാജ്യത്ത് തൊഴില്‍ മേഖലയിലുള്ള യുവാക്കളെയാണ് സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിക്കുക. പത്ത് വര്‍ഷമായി ഫിനഗേല്‍ ഭരണത്തുടര്‍ച്ച നടത്തുന്ന അയര്‍ലണ്ടില്‍ യൂറോപ്പിലെ തന്നെ ഏറ്റവും കടക്കെണിയിലായ രാജ്യങ്ങളുടെ പട്ടികയിലേക്ക് അയര്‍ലന്‍ഡ് മാറിയിരിക്കുന്നു. ഗ്രീസ് വന്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അയര്‍ലണ്ടിനെക്കാള്‍ 4 മടങ്ങു കുറവായിരുന്നു ഗ്രീസിന്റെ കടമെന്നതും ഓര്‍ക്കേണ്ടതുണ്ട്.

അയര്‍ലണ്ടില്‍ കഴിഞ്ഞുപോയ രണ്ടു ബഡ്ജെറ്റുകളും, ഇനി വരാനിരിക്കുന്ന ബഡ്ജറ്റും കമ്മി ബഡ്ജറ്റ് ആയിരിക്കുമെന്ന് ധനകാര്യ മന്ത്രി പാസ്‌ക്കല്‍ ഡോണോഹി നേരെത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാതൊരു നിയന്ത്രങ്ങളുമില്ലാതെ അഭയാര്‍ത്ഥികളെ രാജ്യത്ത് എത്തിച്ച് , ഇവരെ തീറ്റിപ്പോറ്റിയതും കടമെടുത്തായിരുന്നു . സാമ്പത്തിക അച്ചടക്കം ഇല്ലാതെ വരുത്തിവെച്ച വന്‍ ബാധ്യതയ്ക്കു ഓരോ ഐറിഷുകാരനും കടക്കാരനായി മാറി. സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്‍പ് പുറത്തുവിട്ട സാമ്പത്തിക വളര്‍ച്ച നിരക്ക് വെറുമൊരു നാടകയിരുന്നു എന്ന് വേണം മനസിലാക്കാന്‍.

കഴിഞ്ഞ മാസങ്ങളില്‍ പുറത്തുവിട്ട സാമ്പത്തിക അവലോകന കണക്കുകളില്‍ അയര്‍ലന്‍ഡിലിന് നിലവില്‍ സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നായിരുന്നു പ്രവചനം. മാത്രമല്ല 4 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് തീര്‍ത്തും ഘടക വിരുദ്ധമായ വാര്‍ത്തകളാണ് ഇപ്പോള്‍ ട്രഷറി വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. പ്രതിസന്ധി രൂക്ഷമായാല്‍ ജോലിയില്‍ നിന്നും വന്‍ തോതില്‍ പിരിച്ചുവിടലും നേരിടേണ്ടി വരും. മലയാളികള്‍ ഉള്‍പ്പെടുന്ന ഐറിഷ് ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന നഴ്‌സുമാരും, മറ്റു ആരോഗ്യ ജീവനക്കാരും ഈ വാര്‍ത്ത പുറത്തുവന്നതിന് ശേഷം പരിഭ്രാന്തിയിലാണ്.
ഡികെ

Share this news

Leave a Reply

%d bloggers like this: