കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി; ഇരുവശത്തും ജനലുകള്‍ വേണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ഡബ്ലിന്‍: കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗിത വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പുതിയ നിയമപ്രകാരം രണ്ടോ മൂന്നോ മുറികളുള്ള കെട്ടിടങ്ങള്‍ക്ക് മിനിമം വലുപ്പം നിര്‍ബന്ധമാക്കുന്ന തീരുമാനവും പിന്‍വലിച്ചിട്ടുണ്ട്.

സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ടെറസോ ബാല്‍ക്കണിയോ വേണമെന്ന നിയമവും ലഘൂകരിച്ചു. കൂടുതല്‍ സൂര്യപ്രകാശം അകത്തു കടക്കുന്നതിനായി ഇരുവശത്തും ജനലുകള്‍ സ്ഥാപിച്ചിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടുന്നു. അതു സാധ്യമാകുന്ന സ്ഥലങ്ങളില്‍ മാത്രം പാലിച്ചാല്‍ മതിയെന്നാണ് പുതിയ നിയമം വ്യക്തമാക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: