കൃത്രിമരേഖയുണ്ടാക്കി ഓമനിലൂടെ രാജ്യം വിടാന്‍ ശ്രമം; ബൈജു ഗോപാലന് തടവ് ശിക്ഷ

യു എ ഇ : 20 കോടി രൂപയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് യുഎഇയില്‍ കേസ് നേരിടവെ പ്രമുഖ വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ കൃത്രിമരേഖയുണ്ടാക്കി നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കുറ്റത്തിന് അല്‍ഐന്‍ കോടതി ശിക്ഷ വിധിച്ചു.

ഒരു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. സാമ്പത്തിക ഇടപാട് കേസില്‍ യാത്രാവിലക്ക് നിലവിലുണ്ടായിരുന്നു. ഇത് മറികടക്കാനാണ് കൃത്രിമരേഖയുണ്ടാക്കിയത് എന്നാണ് സൂചന. അതായത് തടവ് കഴിഞ്ഞാലും ഉടനെ നാടുകടത്തല്‍ നടപ്പാക്കില്ല. പ്രസ്തുത കേസില്‍ തീരുമാനം വന്നതിനു ശേഷം മാത്രമേ ഈ ശിക്ഷാവിധി നടപ്പാകൂ. ഒമാനിലൂടെയാണ് ഇദ്ദേഹം നാടുകടക്കാന്‍ ശ്രമിച്ചത്.

ഒമാന്‍ അധികാരികള്‍ ഇദ്ദേഹത്തെ പിടികൂടി യുഎഇക്ക് കൈമാറുകയായിരുന്നു. തമിഴ്‌നാട് വ്യവസായി രമണിയാണ് ബൈജു ഗോപാലനെതിരെ സാമ്പത്തിക തട്ടിപ്പു കേസ് നല്‍കിയിരുന്നത്. ദുബൈയില്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഈ തട്ടിപ്പ് നടന്നത്. ബൈജു നല്‍കിയ 2 കോടി ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: