കൂര്‍ക്കം വലിക്കുന്ന കുട്ടികള്‍ക്ക് പഠനവൈകല്യം ബാധിക്കാന്‍ സാധ്യത

കൂര്‍ക്കം വലിയും സ്‌കൂളിലെ കുട്ടികളുടെ പെര്‍ഫോമെന്‍സുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. കൂര്‍ക്കംവലി കുട്ടികളുടെ സ്‌കൂള്‍ പഠനത്തനെ മോശമായി ബാധിക്കുമെന്നാണ് ഇവര്‍ കണ്ടെത്തി. വല്ലപ്പോഴും കൂര്‍ക്കംവലിക്കുന്നത് സാധാരണമാണ്. എന്നാല്‍ സ്ഥിരമായി കൂര്‍ക്കം വലിക്കുന്നത് സ്ലീപ്പ് അപ്‌നോയ എന്ന വൈകല്യത്തിനു കാരണമാകുമെന്നാണ് പഠനം പറയുന്നത്.

ഇത് ഉറക്കത്തെ ബാധിക്കും. അത് ഏകാഗ്രതയെയും അതുവഴി പഠനവൈകല്യങ്ങളിലേക്കും നയിക്കാമെന്നാണ് ഗവേഷകരുടെ വാദം. ശ്വാസോച്ഛ്വാസം തുടര്‍ച്ചയായി നിര്‍ത്തുകയും പിന്നീട് തുടങ്ങുകയും ചെയ്യുന്ന ഗുരുതരമായ വൈകല്യമാണ് സ്ലീപ്പ് അപ്‌നോയ. ടോണ്‍സില്‍സ് വലുതാകുന്നതാണ് കൂര്‍ക്കം വലിക്ക് പ്രധാന കാരണം. ഇത് സര്‍ജറിയിലൂടെ കുറയ്ക്കുകയോ പരിഹരിക്കുകയോ ചെയ്യാമെന്നും ഗവേഷകര്‍ പറയുന്നു.

അഞ്ചിനും ഏഴിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. 1,359 സ്‌കൂള്‍ കുട്ടികളെ പഠനവിധേയമാക്കി. അമേരിക്കന്‍ തൊറാസിക് സൊസൈറ്റിയിലാണ് ഈ പഠനം അവതരിപ്പിച്ചത്.

-എജെ-

Share this news

Leave a Reply

%d bloggers like this: