കൂടുതല്‍ മദ്യം നല്‍കിയില്ല; ഐറിഷ് യാത്രക്കാരി എയര്‍ ഇന്ത്യ വിമാനത്തില്‍ അസഭ്യ വര്‍ഷം നടത്തി, ഫ്ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിച്ചു

മുംബൈ: മദ്യലഹരിയിലാണെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വൈന്‍ ചോദിച്ചതു നല്‍കാതെ വന്നത് എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തിരുന്ന അയര്‍ലന്‍ഡില്‍ നിന്നുള്ള ക്രമിനല്‍ അഭിഭാഷകയെ ക്ഷുഭിതയാക്കി. അസഭ്യ വര്‍ഷത്തിനു മുതിര്‍ന്ന യാത്രക്കാരി ഫ്ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിക്കാനും മടിച്ചില്ല. എയര്‍ ഇന്ത്യയുടെ മുംബൈ – ലണ്ടന്‍ വിമാനത്തില്‍ നവംബര്‍ പത്തിനാണ് സംഭവം. ഹീത്രൂ വിമാനത്താവളത്തില്‍ പോലീസ് യാത്രക്കാരിയെ അറസ്റ്റു ചെയ്തു.

ഒരു വിമാന ജീവനക്കാരന്‍ റിക്കാര്‍ഡ് ചെയ്ത ക്ലിപ്പിംഗില്‍ 40 തവണയെങ്കിലും യാത്രക്കാരി അസഭ്യ വാക്കുകള്‍ പ്രയോഗിക്കുന്നുണ്ട്. വിമാനത്തില്‍ യാത്ര തുടങ്ങിയ ശേഷം രണ്ട് ക്വാര്‍ട്ടര്‍ റെഡ് വൈന്‍ യാത്രക്കാരി ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് റസ്റ്റ് റൂമില്‍ പോയി മടങ്ങിയ ഇവര്‍ക്കു ചുറ്റും പുകപടലമുണ്ടായിരുന്നുവെങ്കിലും സ്മോക്ക് അലാറം ശബ്ദിച്ചിരുന്നില്ല. സീറ്റില്‍ മടങ്ങിയെത്തിയ ശേഷം രണ്ടു ക്വാര്‍ട്ടര്‍ വൈന്‍ കൂടി അകത്താക്കി. യാത്രക്കാരി മോശമായ പെരുമാറ്റത്തിലേക്കു കടക്കുന്നതായി കണ്ടതോടെ കൂടുതല്‍ വൈന്‍ ചോദിച്ചത് വിമാന ജോലിക്കര്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍, ഭീഷണി മുഴക്കി എഴുന്നേറ്റ യാത്രക്കാരി ട്രോളിയില്‍ കണ്ട വൈന്‍ അനുമതി ചോദിക്കാതെ എടുത്ത് കുടിക്കുകയായിരുന്നു.

ഇതിനിടെ, വിമാനത്തിന്റെ കമാന്‍ഡര്‍ക്ക് യാത്രക്കാരിയെപ്പറ്റി വിവരം നല്‍കി. കൂടുതല്‍ വൈന്‍ നല്‍കരുതെന്നും വനിതാ ജീവനക്കാര്‍ മാത്രമേ അവരുടെ അടുത്ത് പോകാവൂ എന്നും കമാന്‍ഡര്‍ നിര്‍ദേശിച്ചു. സമീപത്തു വന്ന ഒറു ഫ്ളൈറ്റ് അറ്റന്‍ഡിനെ മര്‍ദിക്കാന്‍ മടിക്കാതിരുന്ന യാത്രക്കാരി ഏഷ്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി വാദിക്കുന്ന വക്കീലാണെന്നു പറഞ്ഞ് അസഭ്യ വര്‍ഷം നടത്തുകയായിരുന്നു. മുന്നറിയിപ്പ് നല്‍കി ക്യാപ്റ്റന്‍ ഇവര്‍ക്കു നല്‍കിയ സന്ദേശം മറ്റുള്ളവര്‍ കേള്‍ക്കെ ഉറക്കെ വായിച്ച ശേഷം ആക്രോശം തുടരുകയായിരുന്നു.

https://twitter.com/shukla_tarun/status/1062356754636423168

എ എം

Share this news

Leave a Reply

%d bloggers like this: