കുവൈറ്റില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ച സംഭവം; ഇന്ത്യന്‍ വംശജനെതിരെ കേസെടുത്തു…

കുവൈറ്റ് വിമാനത്താവളത്തില്‍ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ച സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. ജലീബ് അല്‍ ശുയൂഖ് പോലീസ് സ്റ്റേഷനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടത്തില്‍ മരിച്ച ആനന്ദ് രാമചന്ദ്രന്റെ സഹപ്രവര്‍ത്തകനും ഇന്ത്യക്കാരനുമായ 43 വയസുകാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കുവൈറ്റ് എയര്‍ വെയ്‌സില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി ആനന്ദ് രാമചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജലീബ് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ കുവൈറ്റ് എയര്‍വെയ്‌സിന്റെ ടര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ വിമാനം ഹാങ്ങറില്‍ നിന്ന് പാസഞ്ചര്‍ ഗേറ്റിലേക്കു കൊണ്ട് പോകുന്നതിനിടെ ടോവിങ് റോപ്പ് പൊട്ടിയാണ് അപകടമുണ്ടായത്.

സംഭവം നടക്കുമ്പോള്‍ പുഷ്ബാക്ക് ട്രാക്റ്റര്‍ ഓടിച്ചിരുന്ന നാല്പത്തി മൂന്നുകാരനായ ഇന്ത്യക്കാരനെതിരെയാണ് മനപ്പൂര്‍വമല്ലാത്ത നരഹത്യ ചാര്‍ജ് ചെയ്തിരിക്കുന്നത്. പുഷ്ബാക്ക് ട്രാക്റ്ററില്‍ നിന്ന് കോക്പിറ്റിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുന്നതിനിടെ ഗ്രൗണ്ടിലേക്ക് തെറിച്ചു വീണ ആനന്ദ് രാമചന്ദ്രന്‍ വിമാനത്തിന്റെ ചക്രത്തിനിടയില്‍ കുടുങ്ങിയാണ് മരിച്ചത്.

Share this news

Leave a Reply

%d bloggers like this: