കുറഞ്ഞ വരുമാനക്കാരുടെ വേതന നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യം

അയര്‍ലണ്ടില്‍ തുല്യനീതി ലഭിക്കാത്ത ഒരു വിഭാഗത്തിന്റെ വേതന നിരക്ക് ഉയര്‍ത്തണമെന്ന് തിങ്ക് ടാങ്ക് നടത്തിയ പഠനത്തില്‍ ആവശ്യപ്പെട്ടു. കുറഞ്ഞ വരുമാനം ലഭിക്കുന്നവരുടെ ഇടയില്‍ നടത്തിയ സര്‍വേയില്‍ മണിക്കൂറിന് 12 യൂറോ വരെ ലഭിക്കുന്നവരുണ്ടെന്ന് കണ്ടെത്തി. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് കുറഞ്ഞ വേതനം ഇപ്പോഴും നിലനില്‍ക്കുന്നത്. ഗവണ്‍മെന്റിന്റെ സാമൂഹികക്ഷേമ പദ്ധതിയിലൂടെ ലഭിക്കുന്ന ആനുകൂല്യം മാത്രമാണ് ഇക്കൂട്ടരുടെ ആകെയുള്ള ആശ്വാസം.

ഇവരുടെ കുട്ടികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വധിപ്പിച്ചാല്‍ തൊഴില്‍ മേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുമെന്ന് TASC ഡയറക്ടര്‍ പ്രൊഫസര്‍ ജെയിംസ് വിക്ഹാം പറഞ്ഞു. കുറഞ്ഞ വേതനം നല്‍കുന്ന തൊഴിലുടമകളെ കണ്ടെത്തി അത്തരക്കാരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജെയിംസ് വിക്ഹാം തൊഴില്‍ വകുപ്പില്‍ പരാതി സമര്‍പ്പിച്ചു. അയര്‍ലണ്ടില്‍ കുടിയേറി എത്തിയവരും ചൂഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: