കുര്‍ദികുടുംബം കാനഡയിലെത്തി

ന്യൂയോര്‍ക്ക്: യൂറോപ്പിലേക്കുള്ള പാലായനത്തിനിടെ നാലുമാസം മുമ്പ് മുങ്ങിമരിച്ച സിറിയന്‍ കുഞ്ഞ് ഐലാന്‍ കുര്‍ദിയുടെ ബന്ധുക്കള്‍ കാനഡയിലെത്തി. ഐലാന്റെ അമ്മാവന്‍ മുഹമ്മദ് കുര്‍ദി, അദ്ദേഹത്തിന്റെ ഭാര്യ, ഇവരുടെ അഞ്ചുമക്കള്‍ എന്നിവര്‍ക്കാണ് കാനഡയില്‍ അഭയം ലഭിച്ചത്.
കഴിഞ്ഞ സെപ്റ്റംബറില്‍ തുര്‍ക്കിയില്‍നിന്നു ഗ്രീസിലേക്ക് കടല്‍മാര്‍ഗ്ഗം യാത്രചെയ്യുമ്പോഴായിരുന്നു ഐലാനും മൂത്ത സഹോദരനും മാതാവും മുങ്ങിമരിച്ചത്. കടല്‍മാര്‍ഗം അനധികൃതമായി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ നൂറുകണക്കിന് അഭയാര്‍ത്ഥികളാണ് ഈ വര്‍ഷം മരിച്ചത്.
കുര്‍ദി കുടുംബം നേരത്തേ കാനഡയിലേക്ക് അഭയം തേടിയിരുന്നെങ്കിലും മതിയായ രേഖകളില്ലാത്തതിനാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു. നവംബറില്‍ അധികാരത്തിലേറ്റ ലിബറല്‍ സര്‍ക്കാര്‍ ഫെബ്രുവരിക്കകം 25000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് കാനഡയില്‍ അഭയം നല്‍കുമെന്നു പ്രഖ്യാച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: