കുമ്പസാരം വിശ്വാസികളുടെ സ്വാതന്ത്ര്യം; നിരോധിക്കണമെന്ന ഹരജി തള്ളി

കൊച്ചി: കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളി. കുമ്പസാരിക്കണമെന്നത് നിയമപരമായി നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാന്‍ സാധിക്കില്ല. കുമ്പസാരിക്കുമ്പോള്‍ എന്ത് പറയണമെന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഹൈകോടതി വ്യക്തമാക്കി.

കുമ്പസാരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമല്ലേയെന്ന് ഹൈകോടതി വാദത്തിനിടെ ചോദിച്ചു. ഒരു വിശ്വാസം തെരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്തു പോകാനും അവകാശമുണ്ട്. കുമ്പസരിക്കുമ്പോള്‍ എന്തു പറയണം പറയേണ്ട എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും ഹൈകോടതി നിരീക്ഷിച്ചു.

വിശ്വാസി ആയിരിക്കുമ്പോള്‍ പ്രത്യേകാവകാശം ഉണ്ട്. അതുപോലെ നിയമാവലികളും ഉണ്ട്. കുമ്പസരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. എല്ലാവരും പള്ളിയുടെ നിയമങ്ങള്‍ പാലിക്കണമെന്ന് എവിടെയും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിശ്വസിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു വിശ്വാസത്തില്‍ ചേര്‍ന്നിട്ടു, അതില്‍ തിന്മകള്‍ കണ്ടാല്‍, അതുപേക്ഷിക്കാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. കുമ്പസാരം വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: