കുത്തിവച്ച വര്‍ഗീയ വിഷത്തിന്റെ അണുക്കളിപ്പോഴും സി.പി.എമ്മിലെ ഒരു വിഭാഗം അണികളിലുണ്ട്-എ.കെ ആന്റണി

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് എ.കെ ആന്റണി രംഗത്തെത്തി. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ മുമ്പ് കുത്തിവച്ച വര്‍ഗീയ വിഷത്തിന്റെ അണുക്കളിപ്പോഴും സി.പി.എമ്മിലെ ഒരു വിഭാഗം അണികളിലുണ്ട്. പച്ചയായ ജാതിവികാരമാണ് 87ലെ തിരഞ്ഞെടുപ്പില്‍ സി.പി.എം ഇളക്കി വിട്ടത്. ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചത് നിര്‍ഭാഗ്യകരവും വേദനാ ജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ വളര്‍ച്ച കേരളത്തില്‍ താല്‍ക്കാലിക പ്രതിഭാസമാണെന്ന് ആന്റണി പറഞ്ഞു. ദീര്‍ഘകാലത്തേയ്ക്ക് സംസ്ഥാനത്ത് ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിയില്ല. യു.ഡി.എഫ് പടയോട്ടത്തിന് തടയിടാന്‍ എത്ര ശീര്‍ഷാസനം നടത്തിയാലും ബി.ജെ.പിക്ക് കഴിയില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് അനുകൂലമായി അന്തരീക്ഷമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാണിക്കരുത്. വിവാദങ്ങള്‍ ഒഴിവാക്കണെമെന്നും ആന്റണി നിര്‍ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: