കുട്ടികള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ രക്ഷിതാക്കള്‍ക്ക് പിഴ

ഡബ്ലിന്‍ : രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ശക്തമായ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് ഫിയാന ഫോള്‍ ടി.ഡി വില്ലി ഓ ഡിയ. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കൂടുതലും കൗമാരക്കാര്‍ ആണെന്നും ഫിയാനഫോളിന്റെ സാമൂഹിക സുരക്ഷാ വിഭാഗം വക്താവ് ഡിയ വ്യക്തമാക്കി.

അതിനാല്‍ ഇത്തരം പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും പിഴ ചുമത്താന്‍ കഴിയുന്ന നിയമം അനിവാര്യമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കുടുംബത്തിന്റെ ക്ഷേമ പദ്ധതികളും റദ്ദാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു . രാജ്യത്ത് പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത കൂടിവരുന്നതില്‍ രക്ഷിതാക്കളുടെ ഇടപെടല്‍ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ഡിയ എടുത്തു പറയുന്നു.

നിയന്ത്രങ്ങളില്ലാതെ മക്കളെ വളര്‍ത്തുന്ന രക്ഷിതാക്കള്‍ പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണതയ്ക്ക് മൗന സമ്മതം നല്‍കുകയാണെന്നും വില്ലി ഓ ഡിയ പറയുന്നു. അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ഗതാഗത മേഖലയിലാണ് ഏറ്റവും കൂടുതല്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ബസ്, റെയില്‍ ഗതാഗതത്തെ ഇത് സാരമായി ബാധിച്ചുതുടങ്ങിയെന്നും ഫിയാനഫാള്‍ ടി.ഡി ചൂണ്ടിക്കാട്ടി.
ഡികെ

Share this news

Leave a Reply

%d bloggers like this: