കുട്ടികള്‍ ഏതു നേരവും കമ്പ്യൂട്ടറിനു മുന്നിലാണോ? എങ്കില്‍ രോഗം അരികിലുണ്ട്: ലോകാരോഗ്യ സംഘടന

കമ്പ്യൂട്ടറിനും മൊബൈല്‍ ഫോണിലും കൂടുതല്‍ നേരം ചെലവിടുന്ന കുട്ടികളുടെ ആരോഗ്യം അപകടത്തിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോക ആരോഗ്യ സംഘടനാ പുറത്തുവിട്ട അഡോളസെന്റ് ഒബ്‌സസിറ്റി ആന്‍ഡ് റിലേറ്റഡ് ബിഹേവിയര്‍ റിപ്പോര്‍ട്ടിലാണ് കുട്ടികളുടെ ആരോഗ്യവും ഇലക്ട്രോണിക് മാധ്യങ്ങളുടെ ബന്ധവും സൂചിപ്പിക്കുന്ന മുന്നറിയിപ്പ്. 2002 മുതല്‍ 2014 വരെയുള്ള 14 വര്‍ഷക്കാലയളവിലെ കുട്ടികളുടെ ആരോഗ്യ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

42 രാജ്യങ്ങളിലെ 2 ലക്ഷത്തില്‍ പരം കുട്ടികളിലാണ് സര്‍വേ നടത്തിയത്. ഭക്ഷണ ശീലങ്ങളില്‍ നിയന്ത്രണം ഇല്ലാതിരിക്കുകയും, വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുന്നവരില്‍ പൊണ്ണത്തടി പ്രശ്‌നവും വ്യാപകമാണെന്ന് ഡബ്ല്യൂ.എച്ച്.ഓ റീജണല്‍ ഡയറക്ടര്‍ ഡോക്ടര്‍ സൂസന്ന ജേക്കബ് വിശദമാക്കി. കുട്ടികളും, യുവാക്കളും കൂടുതല്‍ സമയം കമ്പ്യൂട്ടര്‍, ടാബ്ലറ്റ്, മൊബൈല്‍ ഫോണ്‍ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ പൊണ്ണത്തടി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ അവരെ തേടിയെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ സ്ഥിരമായി ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യിപ്പിക്കുകയാണ് ഏക പരിഹാരമാര്‍ഗമെന്നും ആരോഗ്യ സംഘടനാ നിര്‍ദേശിക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: