കുട്ടികള്‍ക്ക് ട്രീറ്റ് നല്‍കുന്ന ശീലം വര്‍ധിക്കുന്നുവെന്ന് സേഫ്ഫുഡ്

ഡബ്ലിന്‍: 40 ശതമാനത്തില്‍ അധികം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ക്രിസ്പ്‌സ്, ചോക്ലേറ്റ്, മധുരപലഹാരങ്ങള്‍ എന്നിവ ദിവസത്തിലൊരിക്കലെങ്കിലും വാങ്ങിനല്‍കുന്നതായി പഠനം. സേഫ്ഫുഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കൂടുതലും അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഇത്തരം ഭക്ഷണങ്ങള്‍ ദിവസവും ലഭിക്കുന്നത്. 5 വയസിന് താഴെയുള്ള 50 ശതമാനം കുട്ടികള്‍ക്കും ദിവസത്തില്‍ ഒരു വട്ടമെങ്കിലും മധുരപലഹാരങ്ങളും മറ്റും വാങ്ങിനല്‍കുന്നുണ്ട്. പഠനത്തിലെ കണ്ടെത്തല്‍ തികച്ചും നിരാശപ്പെടുത്തുന്നതാണെന്ന് സേഫ്ഫുഡ് ഹ്യൂമന്‍ ഹെല്‍ത്ത് ആന്റ് ന്യൂട്രീഷന്‍ ഡയറക്ടര്‍ ഡോ.ക്ലിയോദ്‌ന ഫോലെ നോലന്‍ പറഞ്ഞു.

തികച്ചും ശൂന്യമായ കലോറിയുള്ള ഇത്തരം ഭക്ഷണങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് രക്ഷിതാക്കള്‍ ഒട്ടും ബോധവാന്‍മാരല്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തിന് ഇത് ഒട്ടും ഗുണം ചെയ്യില്ല. രക്ഷിതാക്കള്‍ ഈ തെറ്റായ ശീലം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: