കുട്ടികള്‍ക്ക് ഒരുക്കുന്ന പ്രേത്യേക ബൈബിള്‍ ക്ലാസ്സ് ഡബ്ലിനില്‍ സെപ്റ്റംബര്‍ രണ്ടാം തീയതി ശനിയാഴ്ച.

സെപ്റ്റംബര്‍ രണ്ടാം തീയതി രാവിലെ 10 മണി മുതല്‍ 1 മണി വരെ ഡബ്ലിന്‍ പാല്‍മീസ്ടൌണ്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ല്‍ വെച്ച് കുട്ടികള്‍ക്കായുള്ള ഒരു പ്രത്യേക ബൈബിള്‍ ക്ളാസ് നടത്തപ്പെടുന്നു. ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ് എന്ന ആത്മീയ കൂട്ടായ്മയാണ് പ്രസ്തുത ബൈബിള്‍ ക്ലാസ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ക്രന്‍ഫീല്‍ഡ് യൂണിവേഴ്‌സിറ്റി ല്‍ പ്രൊഫസറും സുവിശേഷകയും ആയ ഡോക്ടര്‍ ഗിലു ജോ ആണ് ഈ ബൈബിള്‍ ക്ലാസ്സ് എടുക്കുന്നത്.

സഭാഭേദമോ സാമുദായിക വ്യത്യാസമോ കൂടാതെ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളാക്കും ഈ ക്ലാസ്സില്‍ പങ്കെടുക്കാവുന്നതാണ്. ഉച്ചതിരിഞ്ഞ് 2 pm മുതല്‍ 5 pm വരെ ഇതേ ഹാളില്‍ സുവിശേഷ യോഗവും ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്കുള്ള ബൈബിള്‍ ക്‌ളാസ്സിലേക്കും സുവിശേഷ യോഗത്തിലേക്കും എല്ലാ വിശ്വാസികളെയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0873267251

സ്‌കൂള്‍ അഡ്രസ്: Pobalscoil losolde, Palmerstown – Dublin-20

Share this news

Leave a Reply

%d bloggers like this: