കുട്ടികള്‍ക്കെതിരേ ലൈംഗിക അതിക്രമം: ഇന്ത്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകന്‍ ബ്രിട്ടനില്‍ അറസ്റ്റില്‍

 

ലണ്ടന്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ കുറ്റത്തിന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ ലണ്ടനില്‍ അറസ്റ്റിലായി. ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനിലൂടെയാണ് ഹസന്‍ സുരൂര്‍ എന്ന 65-കാരന്‍ പിടിയിലായത്. സംഭവത്തെത്തുടര്‍ന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സുരൂറിനെ അറസ്റ്റ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാത്തുനില്‍ക്കുന്ന സുരൂറിന്റെ വീഡിയോ സോഷ്യല്‍ സൈറ്റുകളില്‍ വൈറലായിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ഡേറ്റിംഗ് നടത്തുന്നതിനെതിരേ രംഗത്തുള്ള സന്നദ്ധസംഘടനയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഈ ആഴ്ച സുരൂറിനെ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

എജെ

Share this news

Leave a Reply

%d bloggers like this: