കുട്ടികളെ തല്ലുന്നതിനും ബലം പ്രയോഗിക്കുന്നതിനും രക്ഷിതാക്കള്‍ക്ക്‌ വിലക്ക്‌….പുതിയ നിയമം പ്രാബാല്യത്തിലായി

ഡബ്ലിന്‍: കുട്ടികളെ തല്ലുന്നതും ബലം പ്രയോഗിച്ച്‌ എന്തിനെങ്കിലും പ്രേരിപ്പിക്കുന്നതിനും എതിരായനിയമം വെള്ളിയാഴ്‌ച്ച മുതല്‍ നിലവില്‍. ശിശുക്ഷേമമന്ത്രി നിയമത്തില്‍ ഒപ്പ്‌ വെച്ചു. കുട്ടികളെ ബലം പ്രയോഗിച്ച്‌ നിര്‍ബന്ധിക്കുന്നതിന്‌ തക്കാതായ കാരമണുണ്ടെന്ന വാദങ്ങള്‍ക്കെതിരെകൂടിയാണ്‌ ഫലത്തില്‍ നിയമം. പുതിയ നിയമം ഐറിഷ്‌ സൊസൈറ്റിയില്‍ മാറ്റം വരുത്തുമെന്ന്‌ കരുതുന്നതായി റെയ്‌ ലി വ്യക്തമാക്കി.

കുട്ടികള്‍ക്ക്‌ മേല്‍ ബലം പ്രയോഗിക്കുന്നതിനുള്ള അധികാരം 15 വര്‍ഷം മുമ്പ്‌ എടുത്ത്‌ കളഞ്ഞിരുന്നതാണ്‌. എന്നാല്‍ കാരണമുണ്ടെങ്കില്‍ ഇതിന്‌ ഇളവ്‌ നല്‍കിയിരുന്നു. ഇതായിരുന്നു രക്ഷിതാക്കള്‍ക്കും ചൈല്‍ഡ്‌ കെയറര്‍മാര്‍ക്കും ബാധകമായ പൊതു ചട്ടം. കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതായി പുതിയനിയമം മാറുമെന്ന്‌ റെയ്‌ ലി വ്യക്തമാക്കി. പൊതുവെ കുട്ടികളെ തല്ലുന്നത്‌ അയര്‍ലന്‍ഡില്‍ പതിവില്ലെങ്കിലും കുട്ടികളില്‍ അച്ചടക്കം വളര്‍ത്തുന്നതിന്‌ ഉപയോഗിക്കപ്പെടുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു.

ചില്‍ഡ്രൈന്‍സ്‌ റൈറ്റ്‌ അലൈന്‍സ്‌ പോലുള്ള സംഘടനകള്‍ നിയമം മാറ്റണമെന്ന്‌ ചൂണ്ടികാണിച്ച്‌ രംഗത്ത്‌ വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: