കുട്ടികളുടെ സ്‌കൂള്‍ പ്രവേശനത്തിലെ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ രണ്ട്‌ മന്ത്രിമാര്‍ക്ക്‌ കത്ത്‌ നല്‍കി

ഡബ്ലിന്‍: സ്‌കൂളുകളില്‍ കുട്ടികളുടെ പ്രവേശനം സംബന്ധിച്ചുള്ള പ്രവേശനകാര്യത്തില്‍ നിലനില്‍ക്കുന്ന വിവിചേനം അവസാനപ്പിക്കണമെന്നാവശ്യപ്പെട്ട്‌ വിദ്യാഭ്യാസ മന്ത്രിക്കും നീതിന്യായ വകുപ്പ്‌ മന്ത്രിക്കും കത്തുകള്‍. ഇക്വാലിറ്റി ഇന്‍ എഡുക്കേഷന്‍ അലൈന്‍സാണ്‌ കത്തുകള്‍ നല്‍കിയിരിക്കുന്നത്‌. രാജ്യം പ്രശ്‌നത്തിന്‌ പരിഹാരം കാണുമെന്ന വിശ്വാസമാണുള്ളതെന്ന്‌ അലൈന്‍സ്‌ സൂചിപ്പിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട്‌ കത്ത്‌ ടിഡിമാര്‍ക്കും സെനറ്റര്‍മാര്‍ക്കും നല്‍കുമെന്നും എഡുക്കേഷന്‍ അലൈന്‍സ്‌ സൂചിപ്പിച്ചു.

ഓരോ ജന പ്രതിനിധിക്കും ഇക്കാര്യത്തില്‍ ഉള്ള അഭിപ്രായം പ്രകടമാക്കാനുള്ള അവസരമാണിതെന്നും ഇവരുടെ പ്രതികരണം അറിയുന്നതിനും പിന്തുടരുന്നതിനും ഓണ്‍ലൈന്‍ ട്രാക്കിങ്‌ രീതി ഉണ്ടാക്കുമെന്നും വ്യക്തമാക്കി. ഏത്‌ തരത്തിലുള്ള ജനപ്രതിനിധികളാണ്‌ പാര്‍ലമെന്റില്‍ ഇരിക്കുന്നതെന്ന്‌ ജനം അറിയണം. കുട്ടികളോട്‌ വിവേചനം കാണിക്കുന്നതിനെ അംഗീകരിക്കുന്ന ടിഡിമാര്‍ പാര്‍ലമെന്റിലിരിക്കാന്‍ യോഗ്യരല്ലെന്നും സൂചിപ്പിച്ചു. വിഷയം അയര്‍ലന്‍ഡിലെ തിരഞ്ഞെടുപ്പ്‌ ചര്‍ച്ചയാകേണ്ടതാണെന്നും അലൈന്‍സിന്റെ സംഘാടകന്‍ കൂടിയായ ഫാച്ച്‌ന റോസ്‌ അഭിപ്രായപ്പെട്ടു. കുട്ടികള്‍ നാലാം വയസില്‍ തന്നെ വിവേചനം അനുഭവിക്കേണ്ടി വരുന്നു. അതാകട്ടെ സ്റ്റേറ്റില്‍ നിന്ന്‌ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നുമാണെന്ന്‌ ഇവര്‍ അഭിപ്രായപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട സര്‍വെയില്‍ ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളെ മതപരമായ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഒരവസരം ലഭിച്ചാല്‍ ഇവര്‍ കുട്ടികളെ ക്രിസ്‌ത്യന്‍ സ്‌കൂളില്‍ നിന്ന്‌ മാറ്റും. അഞ്ചില്‍ ഒരു രക്ഷിതാവിന്‌ വീതം അവരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളില്‍ മാമോദീസ മുക്കിയത്‌ മൂലം അവസരം കുട്ടിയ കുട്ടികളെ അറിയാം. മതമുള്ളതിന്റെ പേരിലോ മതമില്ലാത്തതിന്റെ പേരിലോ വിദ്യാഭ്യാസം നിഷേധിക്കരുതെന്നും പരിഷ്‌കരണം വേണമെന്നും 84 ശതമാനം പേരും വ്യക്തമാക്കുന്നുണ്ട്‌.

77 ശതമാനം രക്ഷിതാക്കളും സ്‌കൂള്‍അധികൃതര്‍ ഏതെങ്കിലും മത്തിന്റെയായത്‌ കൊണ്ട്‌ വിദ്യാര്‍ത്ഥികളോട്‌ വിവേചനം പാടില്ലെന്ന അഭിപ്രായക്കാരാണ്‌. അടുത്ത സര്‍ക്കാരിന്റെ മുഖ്യ പരിഗണനാ വിഷയം സ്‌കൂളുകളുടെ ഉടമസ്ഥാവകാശം മത മേലധികാരികളില്‍ നിന്ന്‌ എടുത്ത്‌ മാറ്റുകയാണ്‌ 62 ശതമാനം പേരും കരുതുന്നു. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കുട്ടികള്‍ക്ക്‌ മതവിവേചനം അനുഭവിക്കാന്‍ ഇടവരരുതെന്ന്‌ 87 ശതമാനം രക്ഷിതാക്കളും ആഗ്രഹിക്കുന്നുണ്ട്‌.

Share this news

Leave a Reply

%d bloggers like this: