കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഐറിഷ് യുവാവ് എഫ്.ബി.ഐ യുടെ പിടിയില്‍

ഡബ്ലിന്‍: ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാക്കുന്ന അശ്‌ളീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ എറിക് എയിന്‍ മാര്‍ക്കസ് എന്ന ഐറിഷുകാരന്‍ യു.എസ് കസ്റ്റഡിയില്‍. ഡാര്‍ക്ക് വെബിലൂടെ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പേരില്‍ ഇയാള്‍ ഡബ്ലിന്‍ മിഡ്‌ലാന്റ് ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. ഇയാളെ വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് അയര്‍ലണ്ടിനെ സമീപിച്ചിരുന്നു.

എഫ്.ബി.ഐ യുടെ അന്വേഷണ പരിധിയിലുള്ള കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെട്ട എറിക്കിനെ യു.എസിലേക്ക് നാടുകടത്താന്‍ ഐറിഷ് സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഫ്രീഡം ഹോസ്റ്റിങ് എന്നറിയപ്പെടുന്ന അജ്ഞാത വെബ്സൈറ്റിലൂടെ അശ്‌ളീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരില്‍ പ്രധാന സൂത്രധാരന്‍ എറിക് ആണെന്ന് കണ്ടെത്തിയതോടെ ഇയാളെ യു.എസ് ഫെഡറല്‍ കോടതിയില്‍ വിചാരണക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

യു.എസ്-ലേക്ക് നാടുകടത്തുന്നതിനെതിരെ എറിക് നല്‍കിയ ഹര്‍ജി തള്ളിപ്പോയിരുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍വെച്ച് എറിക്കിനെ എഫ്.ഫൈ.ഐ-ക്ക് കൈമാറി. ഫെഡറല്‍ കോടതിയുടെ ഉത്തരവായിരിക്കും എറിക് കേസിലെ ഏറ്റവും അവസാനത്തെ വിധിയായി കണക്കാക്കുന്നത്. ലോക കൊടുംകുറ്റവാളികളുടെ പട്ടികയില്‍പ്പെട്ടതിനാല്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷ ആയിരിക്കും ലഭിക്കുക.

എ എം

Share this news

Leave a Reply

%d bloggers like this: