കുടുംബവഴക്കിനിടെ ഗാര്‍ഡയെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു

 

ഡബ്ലിന്‍: ലൂത്ത് കൗണ്ടിയിലെ ഒമീത്തില്‍ ഇന്നലെയുണ്ടായ വെടിവെയ്പ്പില്‍ ഗാര്‍ഡയുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. കുടുംബവഴക്കിനെ തുടര്‍ന്ന് ഗ-ഹനാഥന്‍ ഭാര്യയെ വെടിവെയ്ക്കുകയും പ്രശ്‌നമറിഞ്ഞെത്തിയ ഗാര്‍ഡയെ വെടിവെച്ച് കൊലപ്പെടുത്തി ഇയാള്‍ സ്വായം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ വൈകിട്ട് ആറുമാണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ പരിക്കറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കുടുംബവഴക്കിനെ തുടര്‍ന്ന് ഗാര്‍ഡ സ്ഥലത്തെത്തിയതോടെ 24 വയസുകാരനായ യുവാവ് അക്രമാസക്തനായി. 36 കാരനായ ആന്റണി
ഗോള്‍ഡനാണ് ഇയാളുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ് ഇദ്ദേഹം ലൂത്തിലെ ബ്ല്ാക്‌റോക് നിവാസിയാണ്. ആക്രമണത്തില്‍ മറ്റു ഗാര്‍ഡകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അറിയപ്പെടുന്ന റിപ്പബ്ലിക്കന്‍ വിമതനായ അക്രമി തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

-എജെ-

Share this news

Leave a Reply

%d bloggers like this: