കുടിവെള്ള വിതരണത്തിലെ ലെഡ്…സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

ഡബ്ലിന്‍: രണ്ട് ലക്ഷത്തോളം വീടുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ലെഡ് അടങ്ങിയിരിക്കാമെന്ന് നിഗമനം. പ്രശ്നം കൈകാര്യം ചെയ്യാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ ഇന്ന് നടത്തും. മീറ്റര്‍ ഘടിപ്പിക്കുന്നതിനിടയില്‍ ഐറിഷ് വാട്ടര്‍ 26,000 വീടുകളില്‍ ലെഡ് പൈപ്പുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. അതേ സമയം തന്നെ രണ്ട് ലക്ഷത്തോളം വരുന്ന ഉഭോക്താക്കള്‍ക്ക് ഐറിഷ് വാട്ടര്‍ ഇത് സംബന്ധിച്ച് കത്തെഴുതാന്‍ തുടങ്ങിയിട്ടുണ്ട്.

ലെഡ് പൈപ്പില്‍ നിന്ന് വെള്ളത്തില്‍ ഇവയുടെ അംശം  അലിയാവുന്നതാണ്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യും.  കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വലിയ തോതില്‍ തന്നെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ലെഡിന്‍റെ അംശം. കുടിവെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥവും ലെഡ് അടങ്ങിയത് മൂലം കുട്ടികള്‍ക്ക് കൂടുതല്‍ അപകടകരമാകും. 1970 വരെ നിര്‍മ്മിച്ച എല്ലാ വീടുകളിലും ലെഡ് പൈപ്പുകള്‍ ഉണ്ടാകും.

ഭൂവുടമയുടെ ഭൂമിക്ക് പുറത്ത് പൊതുസ്ഥലത്തും റോഡിലും ഉള്ളലെഡ് പൈപ്പുകളുടെ ഉത്തരവാദിത്തം ഐറിഷ് വാട്ടറിനാണ്. അതേ സമയം വീട്ടിലേക്ക് വരുന്ന പൈപ്പ് (സ്വന്തം ഭൂമിക്ക് അകത്തുള്ളതിന്‍റെ) ലെഡുകൊണ്ടാണെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം വീട്ടുടമയ്ക്കാണ്.  പൈപ്പുകള്‍ ലെഡ് കൊണ്ടുള്ളതാണോ എന്ന് നോക്കാനും മാറ്റാനും ആവശ്യപ്പെടുന്നുണ്ട് അധികൃതര്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്ന് ഇന്ന് ചര്‍ച്ച ചെയ്യും. എച്ച്എസ്ഇ, ഇപിഎ ഐറിഷ് വാട്ടര്‍ എന്നവര്‍ സംയുക്തമായി പ്രശ്നം പരിഹരിക്കുന്നതിന് കരട് നിര്‍ദേശങ്ങള്‍  തയ്യാറാക്കുകയാണ് ഐറിഷ് വാട്ടര്‍ ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: