കുടിവെള്ളത്തില്‍ റാഡോണ്‍ വാതകം: വെള്ളം ഉപയോഗിച്ച ചിലരില്‍ ശാരീരിക അസ്വാസ്ഥ്യം

കെറി: കെറിയില്‍ സ്വകാര്യ കമ്പനികള്‍ വിതരണം ചെയ്യുന്ന ജലവിതരണത്തില്‍ അപാകത. വെള്ളം ഉപയോഗിച്ച സ്ത്രീകളില്‍ ഒരാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് കുടിവെള്ളത്തില്‍ റാഡോണിന്റെ അളവ് പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. പെട്ടെന്ന് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടവരുടെ എണ്ണം കെറിയില്‍ കൂടിവരുന്നുണ്ടെന്നും ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്‍ഡിപെന്‍ഡന്റ് കൗണ്‍സിലര്‍ മൈക്കല്‍ ഗ്ലാഡ്സണ്‍ ഇന്നലെ മന്ത്രിസഭയില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ഭൂഗര്‍ഭജലത്തില്‍ അടങ്ങിയിരിക്കുന്ന റാഡോണിന്റെ അളവ് ശ്വാസകോശ അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമാകും. ആന്തരാവയവങ്ങള്‍ക്കും ഇത് കേടുപാടുകള്‍ വരുത്തും.

കെറിയില്‍ സ്വകാര്യ ജലവിതരണ രംഗത്ത് റാഡോണ്‍ ഉള്‍പ്പെടെ രാസവസ്തുക്കളുടെ സാന്നിധ്യം സ്ഥിരമായി കാണപ്പെടുന്നത് ഈ പ്രദേശങ്ങളിലെ പൊതുജന ആരോഗ്യത്തെ സാരമായി ബാധിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ഥിരമായി ക്ഷീണം, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണം കാണുന്നത് ഒരു പക്ഷെ കുടിവെള്ളത്തിലൂടെ കണ്ടന്നുവരുന്ന രാസവസ്തുക്കളുടെ സാന്നിധ്യമാകാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കെറിയില്‍ ഇതിന് മുന്‍പും ജലവിതരണത്തില്‍ ഇത്തരത്തിലുള്ള അപാകതകള്‍ കണ്ടെത്തിയിട്ടുണ്ട്. അയര്‍ലണ്ടില്‍ 50 ശതമാനത്തോളം ജലവിതരണ കേന്ദ്രങ്ങളും സുരക്ഷിതമല്ലെന്ന് കഴിഞ്ഞകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുണ്ട്. രാജ്യത്തെ ജല വിതരണ കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തതും പ്രതിസന്ധികള്‍ക്കിടയാക്കും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: